അന്നപൂര്‍ണ രസോയി യോജന എന്ന പേരിലാണ് രാജസ്ഥാനില്‍ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ആദ്യ സംരംഭം വ്യാഴാഴ്ച ജയ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ ഉദ്ഘാടനം ചെയ്തു. പ്രദേശിക ഭരണ സംവിധാനങ്ങള്‍ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.
ജയ്പുര്‍: തമിഴ്നാട്ടിലെ അമ്മ കാന്റീന് മാതൃകയില്‍ പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ ചെലവില്‍ ഭക്ഷണം നല്കാന് രാജസ്ഥാന് സര്‍ക്കാരും. അന്നപൂര്‍ണ രസോയി യോജന എന്ന പേരിലാണ് രാജസ്ഥാനില്‍ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ആദ്യ സംരംഭം വ്യാഴാഴ്ച ജയ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ ഉദ്ഘാടനം ചെയ്തു. പ്രദേശിക ഭരണ സംവിധാനങ്ങള്‍ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.

പ്രഭാത ഭക്ഷണത്തിന് അഞ്ച് രൂപയും ഉച്ച ഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും എട്ട് രൂപയുമാണ് നിരക്ക്. ഭക്ഷണം തയ്യാറാക്കി വിവിധ കേന്ദ്രങ്ങളില്‍ വാഹനങ്ങളിലെത്തിച്ചാണ് വിതരണം. 12 ജില്ലകളിലെ 80 സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഇതിനായി പ്രത്യേകം വാനുകളും സജ്ജമാണ്.
പ്രത്യേകം പരിശീലനം ലഭിച്ചവരാണ് പാചകവും വിതരണവും ചെയ്യുന്നത്. ഇവര്‍ക്ക് പ്രത്യേക വസ്ത്രങ്ങളുമുണ്ട്. നോട്ട് ക്ഷാമത്തെത്തുടര്‍ന്ന് പണം നല്കാന് ഡിജിറ്റല്‍ പെയ്മെന്റ് സംവിധാനങ്ങളും വാനുകളിലുണ്ടാകും. സാധാരണക്കാരായ തൊഴിലാളികള്‍, റിക്ഷക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കെല്ലാം ഈ പദ്ധതിയുടെ ഗുണം ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Thanks for a marvelous posting! I truly enjoyed reading it,
you are a great author.I will remember to bookmark your blog and will eventually come
back later in life. I want to encourage you to ultimately
continue your great posts, have a nice holiday weekend!