ഗാർഹിക പീഡനക്കേസുകളിൽ പ്രായപൂര്‍ത്തിയായ പുരുഷന്‍ എന്ന വാക്ക് ഒഴിവാക്കി ഗാര്‍ഹികപീഡനനിയമത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതായി സുപ്രീം കോടതി. ഗാര്‍ഹികപീഡന നിയമപ്രകാരം ഇനി ലിംഗ പ്രായഭേദമന്യേ ആരെയും വിചാരണ ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
ന്യൂഡൽഹി: ഗാർഹിക പീഡനക്കേസുകളിൽ പ്രായപൂര്‍ത്തിയായ പുരുഷന്‍ എന്ന വാക്ക് ഒഴിവാക്കി ഗാര്‍ഹികപീഡനനിയമത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതായി സുപ്രീം കോടതി. ഗാര്‍ഹികപീഡന നിയമപ്രകാരം ഇനി ലിംഗ പ്രായഭേദമന്യേ ആരെയും വിചാരണ ചെയ്യാമെന്നും കോടതി വ്യക്തമാക്കി. ഗാർഹിക പീഡനക്കേസുകളിൽ പ്രതികളില്‍ സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്തവരെയും ഉള്‍പ്പെടുത്താൻ അനുമതി നൽകുന്നതാണ് ഈ ഉത്തരവ്.
പ്രായപൂര്‍ത്തിയായ പുരുഷന്‍ എന്ന പ്രയോഗം ചൂണ്ടിക്കാട്ടി ഒരു കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികളെയും സ്ത്രീയെയും കുട്ടിയെയും ഗാര്‍ഹിക പീഡനക്കേസില്‍ നിന്നൊഴിവാക്കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് സുപ്രിം കോടതി ഇങ്ങനെ ഉത്തരവിട്ടത്. പ്രായപൂര്‍ത്തിയായ പുരുഷന്‍ എന്ന പ്രയോഗം ലിംഗവിവേചനമാണെന്ന് ജസ്റ്റിസുമാരായ കുര്യന്‍ ജോസഫും ആര്‍.എഫ് നരിമാനും ചേര്‍ന്ന ബെഞ്ച് ചൂണ്ടിക്കാണിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.