Currency

ഹൂസ്റ്റൺ മലയാളി എഞ്ചിനീയറിങ്ങ് അസോസിയേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം

Tuesday, September 20, 2016 5:04 pm

പഠനമികവിന്‍റെയും സാമ്പത്തികആവശ്യത്തിന്‍റെയും അടിസ്ഥാനത്തിലാകും സ്കോളര്‍ഷിപ്പ്‌ നല്‍കുക

മലയാളികളായ ബിരുദവിദ്യാര്‍ത്ഥികള്‍ക്കായി ഹൂസ്റ്റണ്‍ മലയാളീസ് എഞ്ചിനീയേഴ്സ് അസോസിയേഷന്‍ (എം.ഇ.എ) സ്കോളര്‍ഷിപ്പ്‌ നല്‍കുന്നു. ഇന്ത്യയിലെ പ്രധാന സര്‍വകലാശാലകളിലായി ഒന്നാം വര്‍ഷ എന്ജിനീയറിംഗ്, ടെക്നോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ആര്‍ക്കിടെക്ചര്‍,നേവല്‍ ആര്‍ക്കിടെക്ചര്‍, എന്നീ വിഭാഗങ്ങളില്‍ നാല് വര്‍ഷത്തെ കോഴ്സ് ചെയ്യുന്നവര്‍ക്കാണ് അവസരം.

പഠനമികവിന്‍റെയും സാമ്പത്തികആവശ്യത്തിന്‍റെയും അടിസ്ഥാനത്തിലാകും സ്കോളര്‍ഷിപ്പ്‌ നല്‍കുക. അപേക്ഷകര്‍ 1,50,000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരും, ഗവണ്‍മെന്‍റ് ഓഫ് കേരള എഞ്ചിനീയറിംഗ് എന്ട്രന്‍സ് എക്സാമിനേഷനില്‍ 5000ത്തില്‍ താഴെ റാങ്ക് നേടിയവരോ നാഷണല്‍ ആപ്റ്റിറ്റ്യൂട് ടെസ്റ്റില്‍ 100ല്‍ താഴെ റാങ്ക് ലഭിച്ചവരോ ആകണം. ഇത് കൂടാതെ പത്താം തരത്തിലും ഹയര്‍ സെക്കണ്ടറി പരീക്ഷയിലും 85 ശതമാനത്തിലധികം മാര്‍ക്കും ഉണ്ടാകണം.

2000 മുതല്‍ എം.ഇ.എ ഹൂസ്റ്റണ്‍ സ്കോളര്‍ഷിപ്പുകള്‍ നല്‍കി വരുന്നുണ്ട്. ഇതിന് അര്‍ഹാരാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാല് വര്‍ഷത്തേക്ക് 500 ഡോളര്‍ നല്‍കും. അപേക്ഷിക്കേണ്ട അവസാന തീയതി 2016 ഒക്ടോബര്‍ 15 ആണ്. അപേക്ഷിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. http://meahouston.org/wordpress/wp-content/uploads/Information-for-Applicants_2016.pdf


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x