സർക്കാർ ജോലി ലഭിക്കുവാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിജയകുമാറും മറ്റു രണ്ടു സുഹൃത്തുക്കളും രണ്ടു വർഷമായി ലൈംഗികമായി പീഡിപ്പിക്കുകയിരുന്നുവെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ. കൊല നടന്ന ദിവസം പ്രതിയെ വിജയകുമാർ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നും ലൈംഗിക ബന്ധത്തിന് തുടർന്നും വഴങ്ങിയില്ലെങ്കിൽ പ്രതിയുടെ നഗ്ന വിഡിയോ പുറത്തുവിടുമെന്ന് വിജയകുമാർ ഭീഷണിപ്പെടുത്തിയതാണ് കൊല നടത്തുവാൻ പ്രേരിപ്പിച്ചതെന്നുമാണ് പ്രതിയുടെ മൊഴി
ഡൽഹി: റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥനായ മലയാളിയെ കൊലപ്പെടുത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് മയൂർ വിഹാറിലെ സമാചാര്‍ അപ്പാര്‍ട്‌മെന്റിൽ താമസക്കാരനായ വിജയകുമാറിനെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തിലും വയറ്റത്തും കുത്തേറ്റ നിലയിൽ കിടപ്പുമുറിയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. വിജയകുമാറിനെ കൊലപ്പെടുത്തിയ കേസിൽ ഡൽഹി പാലം സ്വദേശിനിയായ 26 കാരിയാണ് പിടിയിലായത്.
സർക്കാർ ജോലി ലഭിക്കുവാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിജയകുമാറും മറ്റു രണ്ടു സുഹൃത്തുക്കളും രണ്ടു വർഷമായി ലൈംഗികമായി പീഡിപ്പിക്കുകയിരുന്നുവെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ. കൊല നടന്ന ദിവസം പ്രതിയെ വിജയകുമാർ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നും ലൈംഗിക ബന്ധത്തിന് തുടർന്നും വഴങ്ങിയില്ലെങ്കിൽ പ്രതിയുടെ നഗ്ന വിഡിയോ പുറത്തുവിടുമെന്ന് വിജയകുമാർ ഭീഷണിപ്പെടുത്തിയതാണ് കൊല നടത്തുവാൻ പ്രേരിപ്പിച്ചതെന്നുമാണ് പ്രതിയുടെ മൊഴി. നഗ്ന വിഡിയോ നശിപ്പിച്ചു കളയുന്നതിനായി കൊല നടത്തിയ ശേഷം ഫ്ലാറ്റിലുണ്ടായിരുന്ന LED ടിവിയും പ്രതി കൊണ്ടുപോയിരുന്നു.
ഫ്ലാറ്റിൽ സ്ഥാപിച്ചിരുന്ന സി സി ടിവിയിൽ മുഖം പതിഞ്ഞതാണ് പ്രതിയെ കണ്ടെത്തുവാൻ സഹായകരമായത്. യുവതി LED ടിവി കൊണ്ടുപോകുന്നതും സി സി ടിവിയിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ വിജയകുമാറിന്റെ കുടുംബം ഇങ്ങനെയൊരു യുവതിയുടെ കാര്യം അറിയില്ലെന്നാണ് പറയുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.