
കുവൈത്ത്: കുവൈത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം മികച്ച ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. കുവൈത്ത് സര്‍വകലാശാലയില്‍ ഫാക്കല്‍റ്റി ഓഫ് ശരീഅ ആന്‍ഡ് ഇസ്ലാമിക് സ്റ്റഡീസിലേക്ക് 12ാം തരം പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെയാണ് സ്‌കോളര്‍ഷിപ്പിനായി പരിഗണിക്കുക.
സ്‌കോളര്‍ഷിപ്പിനായുള്ള അപേക്ഷാഫോറം ജൂണ്‍ 19 മുതല്‍ ആഗസ്റ്റ് 9 വരെ യൂണിവേഴ്സിറ്റി ഓഫീസില്‍ നിന്ന് ലഭിക്കും. പന്ത്രണ്ടാം ക്ലാസ്സ് പാസ്സായ വിദ്യാര്‍ത്ഥികള്‍ പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 30 നു മുന്‍പ് ഇന്ത്യന്‍ എംബസിയിലെ വിദ്യാഭ്യാസ വിഭാഗത്തില്‍ സമര്‍പ്പിക്കണം. അപേക്ഷകന്റെ പാസ്‌പോര്‍ട്ട്, സിവില്‍ ഐഡി പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്.
പ്ലസ് ടു പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിയുടെ അപേക്ഷ റെക്കമെന്റേഷന്‍ ലെറ്റര്‍ സഹിതം എംബസി യൂണിവേഴ്സിറ്റിക്ക് കൈമാറും. യൂണിവേഴ്സിറ്റി നടത്തുന്ന യോഗ്യതാ പരീക്ഷക്ക് ശേഷമായിരിക്കും സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാവുന്നതാണ് .
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.