
കൊച്ചി: കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാംഭിക്കുന്നതിന്റെ മുന്നോടിയായി എയര്‍പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ വിമാനകമ്പനികള്‍ക്ക് കത്തയച്ചു. സര്‍വീസ് പുനരാരംഭിക്കുന്നതിനായി വിമാനക്കമ്പനികള്‍, എയര്‍പോര്‍ട് അതോറിറ്റി, ഗ്രൗണ്ട് ഹാന്‍ഡ് ലിംഗ് ഏജന്‍സി എന്നിവരെ ഉള്‍പ്പെടുത്തി സുരക്ഷ വിലയിരുത്താന്‍ നിര്‍ദേശമുണ്ട്. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എയര്‍പോര്‍ട് ഡയറക്ടര്‍ കത്തയച്ചത്.
എമിറേറ്റ്സ്, സൗദി എയര്‍ലൈന്‍സ് തുടങ്ങിയ കമ്പനികള്‍ക്കാണ് എയര്‍പോര്‍ട് അതോറിറ്റിയുടെ ക്ഷണം. കോഡ് E ഗണത്തില്‍ പെട്ട B ട്രിപ്പിള്‍ സെവന് റ്റു ഹണ്ട്രഡ് വിമാനങ്ങളുടെ സര്‍വീസിനാണ് ഡിജിസിഎ അനുമതി നല്‍കിയത്. വ്യോമയാന മന്ത്രാലയത്തിന്റെ വിദഗ്ധ സംഘം കരിപ്പൂരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇടത്തരം വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയത്.
സംയുക്ത നിരീക്ഷണത്തിന് ശേഷം എയര്‍പോര്‍ട് അതോറിറ്റിയുടെ അനുമതി കൂടി ലഭിച്ചാല്‍ കരിപ്പൂരില്‍ നിന്നും ഇടത്തരം വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് ആരംഭിക്കാനാകും. 250 മുതല്‍ 300 പേരെ ഉള്‍ക്കൊള്ളുന്നതാണ് കോഡ് E ഗണത്തില്‍ പെട്ട ട്രിപ്പിള്‍ സെവന് റ്റൂ ഹണ്ട്രഡ് വിമാനങ്ങള്‍. ഈ വിമാനത്തിന് അനുമതി ലഭിച്ചാല്‍ തുടര്‍ന്ന് കോഡ് A ഗണത്തില്‍ പെടുന്ന വിമാനങ്ങള്‍ക്കും അനുമതി ലഭിക്കാന്‍ സാധ്യതയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.