Currency

ആതിരപ്പള്ളി സുപ്രധാന ടൂറിസം കേന്ദ്രമാവുന്നു

സ്വന്തം ലേഖകന്‍Saturday, January 14, 2017 11:57 am

തിരുവനന്തപുരം: രാജ്യത്തെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലേക്ക് ആതിരപ്പള്ളിയും. ആതിരപ്പള്ളിയെയും കോടനാടിനെയും ബന്ധിപ്പിക്കുന്ന വിപുലമായ വിനോദ സഞ്ചാര പദ്ധതി അടുത്ത സാമ്പത്തിക വര്‍ഷം നടപ്പാവും. 50 കോടി രൂപയുടേതാണ് പദ്ധതി. പദ്ധതി റിപ്പോര്‍ട്ട് ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും.

സംസ്ഥാനത്ത് നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാര്‍ വിനോദ സഞ്ചാര പദ്ധതികളില്‍ ഏറ്റവും പുതിയതാണ് ആതിരപ്പള്ളി കോടനാട് ടൂറിസം സര്‍ക്യൂട്ട്. ചാലക്കുടി നിയമസഭാ മണ്ഡലത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിച്ചാണ് ടൂറിസം സര്‍ക്യൂട്ട് പദ്ധതി.

സ്വദേശ് ദര്‍സന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടുത്ത സാമ്പത്തിക വര്‍ഷം തന്നെ പദ്ധതി നടപ്പാക്കാന്‍ ആരംഭിക്കും. സംസ്ഥാന സര്‍ക്കാരും പദ്ധതിയില്‍ പങ്കാളിയാണ്. അതിരപ്പളളി, ഏഴാറ്റുമുഖം, മലയാറ്റൂര്‍, കാലടി, കാഞ്ഞൂര്‍, കോടനാട്, തിരുവൈരാണിക്കുളം തുടങ്ങിയ കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാണ് സര്‍ക്യൂട്ട് വികസിപ്പിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x