തിരുവനന്തപുരം: തലസ്ഥാനത്ത് എ.ടി.എം തട്ടിപ്പിനെ തുടർന്ന് പ്രവാസി മലയാളിയുടെ 52,000 രൂപ നഷ്ടമായി. ആക്സിസ് ബാങ്കില്‍ അക്കൗണ്ടുള്ള അരവിന്ദിന്റെ പണമാണു നഷ്ടമായത്. വെള്ളിയാഴ്ച പുലര്‍ച്ചയാണ് 52,500 രൂപ വിവിധ എടിഎമ്മുകളില്‍ പിന്‍വലിച്ചതായുള്ള മെസ്സേജ് കിട്ടിയത്. അരവിന്ദ് ഇപ്പോള്‍ വിദേശത്താണുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് പേരൂര്‍ക്കട പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.
ചെമ്പഴത്തി സ്വദേശി വിനീതിന് നെറ്റ് ബാങ്കിങ് വഴി 49,000 രൂപയും നഷ്ടമായതായി പരാതി ലഭിച്ചിട്ടുണ്ട്. വിനീതിന്റെ കാനറ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് നെറ്റ് ബാങ്കിങ് വഴി പണം പിന്‍വലിച്ചതായി മെസ്സേജ് വന്നത്. ഉടന്‍ തന്നെ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട് ബ്ലോക്ക് ചെയ്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.