Currency

മോശം കാലാവസ്ഥയെ തുടര്‍ന്ന് കരിപ്പൂരില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങള്‍ നെടുമ്പാശേരിയിലിറക്കി

സ്വന്തം ലേഖകന്‍Friday, September 8, 2017 2:32 pm

കൊച്ചി: മോശം കലാവസ്ഥയെ തുടര്‍ന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തിയ നാല് വിമാനങ്ങളാണ് നെടുമ്പാശേരിയില്‍ ഇറക്കിയത്.

ഇത്തിഹാദ്, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഒമാന്‍ എയര്‍വെയ്‌സ് എന്നിവയുടെ സര്‍വീസുകളാണ് നെടുമ്പാശേരിയില്‍ ഇറക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x