
കൊച്ചി: അമേരിക്കയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിയയാളുടെ ബാഗേജില്‍ നിന്ന് സാധനങ്ങള്‍ മോഷണം പോയ സംഭവത്തില്‍ നഷ്ടപരിഹാരവുമായി ഖത്തര്‍ എയര്‍വേസ്. കോഴിക്കോട് താമസിക്കുന്ന പൊന്നാനി സ്വദേശി ഡോ. അനീസ് അറക്കലിനാണ് ഖത്തര്‍ എയര്‍വേസ് നഷ്ടപരിഹാരം നല്‍കിയത്. 1.10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കിയത്.
ഫെബ്രുവരി 24നാണ് ഇദ്ദേഹം അമേരിക്കയില്‍നിന്ന് ദോഹ വഴി കരിപ്പൂരിലെത്തിയത്. കരിപ്പൂരിലിറങ്ങിയതിന് ശേഷം വീട്ടിലെത്തി ബാഗേജ് പരിശോധിച്ചപ്പോഴാണ് രണ്ടുലക്ഷം രൂപ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോയതായി കണ്ടെത്തിയത്. യാത്രക്കാരന്റെ പരാതിയെ തുടര്‍ന്ന് ഖത്തര്‍ എയര്‍വേസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.
തുടര്‍ന്നാണ് യാത്രക്കാരന്റെ ബാഗേജില്‍ വിമാന കമ്പനിക്കുള്ള ഉത്തരവാദിത്തം കണക്കിലെടുത്ത് നഷ്ടപരിഹാരം നല്‍കിയത്. അനീസ് അമേരിക്കയിലെ സാന്‍ യുവാന്‍ ദ്വീപില്‍നിന്ന് ന്യൂയോര്‍ക്ക്- ദോഹ വഴിയാണ് കരിപ്പൂരില്‍ എത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.