ദീപാവലി അവധി ദിവസങ്ങള്‍ പ്രമാണിച്ച് കെ.എസ്.ആര്‍.ടി.സി ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ ഒന്നുവരെ കൂടുതല്‍ സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചും നടത്തും.
ബാംഗളൂർ: ദീപാവലി അവധി ദിവസങ്ങള്‍ പ്രമാണിച്ച് കെ.എസ്.ആര്‍.ടി.സി ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ ഒന്നുവരെ കൂടുതല്‍ സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചും നടത്തും. ഈ സര്‍വീസുകള്‍ക്കും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ലഭ്യമാണ്. ഇതോടൊപ്പം യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബാംഗ്ലൂരില്‍ നിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ഏതു സമയത്തും സര്‍വീസ് നടത്തുന്നതിന് പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
അധിക സര്‍വീസുകളുടെ സമയക്രമം ചുവടെ
ബാംഗ്ലൂരില്‍ നിന്നുള്ള സര്‍വീസുകള്‍ : 27 മുതല്‍ 29 വരെ – 20.30 ബാംഗ്ലൂര്‍ – കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) – മാനന്തവാടി – കുട്ട (വഴി), 21.30 ബാംഗ്ലൂര്‍ – കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) – മാനന്തവാടി – കുട്ട (വഴി), 23.40 ബാംഗ്ലൂര്‍ – കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) – സുല്‍ത്താന്‍ബത്തേരി (വഴി), 19.45 ബാംഗ്ലൂര്‍ – എറണാകുളം (സൂപ്പര്‍ ഡീലക്‌സ്) – മാനന്തവാടി – കുട്ട (വഴി), 19.30 ബാംഗ്ലൂര്‍ – കോട്ടയം (സൂപ്പര്‍ ഡീലക്‌സ്) – മാനന്തവാടി – കുട്ട (വഴി), 22.00 ബാംഗ്ലൂര്‍ – പയ്യന്നൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) – മൈസൂര്‍ – ചെറുപുഴ (വഴി).
ബാംഗ്ലൂരിലേക്കുള്ള സര്‍വീസുകള്‍ : 31 മുതല്‍ നവംബര്‍ ഒന്നുവരെ – 20.15 കോഴിക്കോട് – ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി – കുട്ട (വഴി), 20.30 കോഴിക്കോട് – ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) – മാനന്തവാടി – കുട്ട (വഴി), 21.10 കോഴിക്കോട് – ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) – മാനന്തവാടി – കുട്ട (വഴി), 19.15 എറണാകുളം – ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) – മാനന്തവാടി – കുട്ട (വഴി), 18.30 കോട്ടയം – ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) – മാനന്തവാടി – കുട്ട (വഴി), 17.15 പയ്യന്നൂര്‍ – ബാംഗ്ലൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) – ചെറുപുഴ – മൈസൂര്‍ (വഴി).
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.