Currency

ഓണത്തിന് നാട്ടിൽ പോകാൻ പൂളിംഗ് സംവിധാനം ഉപയോഗപ്പെടുത്തി മലയാളികൾ

സ്വന്തം ലേഖകൻWednesday, August 31, 2016 9:01 am

ഓണത്തോടനുബന്ധിച്ച് നാട്ടിലേക്ക് പോകാൻ കാർ പൂളിംഗ് സംവിധാനം ബാംഗ്ലൂർ മലയാളികൾ വ്യാപകമായി ഉപയോഗപ്പെടുത്തുന്നു. യാത്രാച്ചിലവ് എല്ലാവരും പങ്കിടുന്നത് വഴി കുറയ്ക്കാൻ സാധിക്കുമെന്നതാണു പ്രധാന നേട്ടം.

ബെംഗളുരു: ഓണത്തോടനുബന്ധിച്ച് നാട്ടിലേക്ക് പോകാൻ കാർ പൂളിംഗ് സംവിധാനം ബാംഗ്ലൂർ മലയാളികൾ വ്യാപകമായി ഉപയോഗപ്പെടുത്തുന്നു. സ്വന്തമായി വാഹനം ഉള്ള ആളുകൾ യാത്രയിൽ മറ്റുള്ളവരെ കൂടെ കൂട്ടുന്ന അനൌപചാരിക സംവിധാനമാണ് കാർ പൂളിംഗ്. എല്ലാവരും പങ്കിടുന്നത് വഴി യാത്രാച്ചിലവ് കുറയ്ക്കാൻ സാധിക്കുമെന്നതാണു പ്രധാന നേട്ടം.

ഐടി മേഖലയിൽ ജോലി ചെയ്യുന്നവരും വിദ്യാർഥികളുമാണു ഈ രീതി ഉപയോഗപ്പെടുത്തുന്നവരിൽ മുമ്പിൽ. പല കാരണങ്ങളാലും ബസ്സിൽ പോകുന്നതിനേക്കാൾ സൗകര്യപ്രദമാണു ഈ രീതിയെന്നാണു ഇവർ പറയുന്നത്. വാഹനം ഒറ്റയ്ക്ക് ഓടിച്ച് പോകുന്നതിന്റെ വിരസത ഒഴിവാക്കാനും ഇതുവഴി സാധിക്കുമെന്നു സ്വന്തം വാഹനത്തിൽ നാട്ടിലേക്ക് പോകുന്നവരും പറയുന്നു.

ഓണക്കാലത്ത് കേരളത്തിലേക്കുള്ള ബസ്സ് സർവീസുകൾ അമിത നിരക്ക് ഈടാക്കുന്നതും കാർ പൂളിംഗ് ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം വർദ്ധിപ്പിക്കാൻ കാരണമാകുന്നുണ്ട്. കാർ പൂളിംഗ് പ്രോത്സാഹിപ്പിക്കുന്ന വെബ്സൈറ്റുകൾ, മൊബൈൽ ആപ്പ്ളികേഷനുകൾ, കമ്പനി ഫോറങ്ങൾ എന്നിയും നിലവിലുണ്ട്.  ഭക്ഷണം, ലഘുവിശ്രമം, വിനോദം, ചർച്ചകൾ ഇതെല്ലാം ഈ യാത്രയിൽ ഉൾക്കൊള്ളിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x