രണ്ടാം ശനി, ഞായര്‍, ബക്രീദ്, ഉത്രാടം, തിരുവോണം എന്നിവയായതിനാൽ സെപ്തംബർ 10 മുതല്‍ 14 വരെ അഞ്ച് ദിവസം ബാങ്കുകള്‍ക്ക് അവധിയായിരിക്കും. 15ന് ബാങ്ക് പ്രവര്‍ത്തിക്കുമെങ്കിലും 16ന് ശ്രീനാരായണഗുരു ജയന്തി അവധിയായിരിക്കും.
തിരുവനന്തപുരം: ഓണവും ബക്രീദും ഒരുമിച്ച് എത്തുന്നതോടെ സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് അഞ്ച് ദിവസം തുടര്‍ച്ചയായി അവധിയായിരിക്കും എന്നതിനാൽ ബാങ്കിംഗ് ഇടപാടുകൾ നേരത്തെ നടത്തുക. രണ്ടാം ശനി, ഞായര്‍, ബക്രീദ്, ഉത്രാടം, തിരുവോണം എന്നിവയായതിനാൽ സെപ്തംബർ 10 മുതല്‍ 14 വരെ അഞ്ച് ദിവസം ബാങ്കുകള്‍ക്ക് അവധിയായിരിക്കും. 15ന് ബാങ്ക് പ്രവര്‍ത്തിക്കുമെങ്കിലും 16ന് ശ്രീനാരായണഗുരു ജയന്തി അവധിയായിരിക്കും.
അതേസമയം നീണ്ട അവധി വരുന്നുണ്ടെങ്കിലും എ.ടി.എം സംവിധാനം തകരാറിലാവാതിരിക്കാനുള്ള നടപടികൾ കൈക്കൊണ്ടതായി ബാങ്ക് അധികൃതർ അറിയിച്ചു. അവധി ദിവസങ്ങളിലും ഏജന്‍സികളും ബാങ്ക് ഉദ്യോഗസ്ഥരും എ.ടി.എമ്മില്‍ പണം നിറയ്ക്കും. ഇതിനാല്‍ തന്നെ പണത്തിന് ക്ഷാമം ഉണ്ടാകാനുള്ള സാധ്യതകളില്ലെന്നു വിവിധ ബാങ്കുകൾ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.