Currency

ബാങ്കുകള്‍ രാജ്യവ്യാപകമായി ആഗസ്ത് 22ന് പണിമുടക്കും

സ്വന്തം ലേഖകന്‍Monday, August 7, 2017 2:17 pm

ന്യൂഡല്‍ഹി: ആഗസ്ത് 22ന് ബാങ്കുകള്‍ രാജ്യവ്യാപകമായി പണിമുടക്കും. വിവിധ സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് സമരത്തിന് ആഹ്വാനം ചെയ്തത്. കേന്ദ്രസര്‍ക്കാരിന്റെ സമീപകാലത്തുണ്ടായ ചില നയപ്രഖ്യാപനങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ, പ്രത്യേകിച്ച് ബാങ്കിങ് മേഖലയെ തകര്‍ക്കുകയെന്ന ലക്ഷ്യം മുന്നില്‍കണ്ടുള്ളതാണെന്ന് യൂണിയനുകള്‍ ആരോപണം ഉന്നയിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം നയപ്രഘ്യാപനങ്ങള്‍ക്കെതിരെയാണ് തങ്ങള്‍ പണിമുടക്ക് നടത്തുന്നതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസേഴ്‌സ് അസോസിയേഷന്‍ ചണ്ഡീഗഢ് മേഖലാ ജനറല്‍ സെക്രട്ടറി ദീപക് ശര്‍മ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x