Currency

ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിച്ചാല്‍ ഇനി നികുതി

സ്വന്തം ലേഖകന്‍Sunday, January 15, 2017 9:14 am

ന്യൂഡല്‍ഹി: പരിധിയില്‍ കൂടുതല്‍ പണം ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കുമ്പോള്‍ ഇടപാടുകള്‍ക്ക് നികുതി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന. ബാങ്കിങ് കാഷ് ട്രാന്‍സാക്ഷന്‍ ടാക്‌സ് എന്നാണ് നികുതിയുടെ പേര്.

കഴിയുന്നതും നോട്ടുകളുടെ പ്രചാരം കുറയ്ക്കാനും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായാണിത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x