നോട്ട് പിന്‍വലിക്കലിന്റെ പശ്ചാത്തലത്തില്‍ ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. ഭവനവാഹന വായ്പകള്‍ക്കായി ഇപ്പോള്‍ ബാങ്കുകളെ സമീപിക്കുന്നവരുടെ എണ്ണം കുറഞ്ഞു എന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. കോര്‍പ്പറേറ്റ് വായ്പയിലും നോട്ട്പിന്‍വലിക്കല്‍ മൂലം കുറവുണ്ടായതായി ബാങ്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
മുംബൈ: പുതുവര്‍ഷത്തില്‍ രാജ്യത്തെ ബാങ്കുകള്‍ വായ്പ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യത. ബാങ്കുകളുമായി ബന്ധപ്പെട്ട അധികൃതരാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. നോട്ട് പിന്‍വലിക്കലിന്റെ പശ്ചാത്തലത്തില്‍ ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. ഭവനവാഹന വായ്പകള്‍ക്കായി ഇപ്പോള്‍ ബാങ്കുകളെ സമീപിക്കുന്നവരുടെ എണ്ണം കുറഞ്ഞു എന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. കോര്‍പ്പറേറ്റ് വായ്പയിലും നോട്ട്പിന്‍വലിക്കല്‍ മൂലം കുറവുണ്ടായതായി ബാങ്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇയൊരു പശ്ചാത്തലത്തിലാണ് വായ്പ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ നീക്കം നടത്തുന്നത്.
നോട്ട് പിന്‍വലിക്കലിന്റെ പശ്ചാത്തലത്തില്‍ ബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപം എത്തിയിരുന്നു. എന്നാല്‍ വായ്പകള്‍ നല്‍കുന്നതില്‍ വന്‍കുറവാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് എസ്.ബി.ഐ ഉള്‍പ്പടെയുള്ള ബാങ്കുകള്‍ വായ്പ പലിശ നിരക്കുകള്‍ കുറയ്ക്കുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ബാങ്കുകള്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.