Currency

ഈ ആഴ്ചയിലെ ശനിയും ഞായറും ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും

സ്വന്തം ലേഖകൻWednesday, November 9, 2016 7:18 pm

പിന്‍വലിച്ച നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിരക്ക് പരിഗണിച്ച്‌ ഈ ആഴ്ചയിലെ ശനിയാഴ്ചയും ഞായറാഴ്ചയും രാജ്യത്തെ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

ന്യൂഡൽഹി: പിന്‍വലിച്ച നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിരക്ക് പരിഗണിച്ച്‌ ഈ ആഴ്ചയിലെ ശനിയാഴ്ചയും ഞായറാഴ്ചയും രാജ്യത്തെ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഇന്ന് ബാങ്കുകള്‍ തുറന്നിരുന്നില്ല. അതേസമയം വ്യഴാഴ്ചയും എല്ലാ എടിഎമ്മുകളും പ്രവര്‍ത്തന രഹിതമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

പുതിയ 500, 2000 രൂപ നോട്ടുകള്‍ വെള്ളിയാഴ്ച മുതലാണ് എടിഎമുകളിൽ ലഭ്യമാകുക. വ്യാഴാഴ്ച ബാങ്കുകള്‍ വഴി നേരിട്ട് ഇടപാട് നടത്താനാണ് നിര്‍ദേശം. പഴയ നോട്ടുകള്‍ മാറാന്‍ പ്രത്യേക ഫോം പൂരിപ്പിച്ചശേഷം ആധാര്‍, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍കാര്‍ഡ് ഇവയിലേതെങ്കിലുമൊന്നിന്റെ കോപ്പി ബാങ്കുകള്‍ക്ക് നല്‍കണം.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x