പ്രതിമാസം അഞ്ച് എടിഎം ഇടപാടുകള്‍ കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുക. എടിഎമ്മുകളില്‍ നിന്നും പണം ലഭിച്ചില്ലെങ്കിലും ഇടപാടായി തന്നെ രേഖപ്പെടുത്തി അക്കൗണ്ടില്‍ നിന്നും സര്‍വീസ് ചാര്‍ജ് ഈടാക്കുകയും ചെയ്യും.
കൊച്ചി: സംസ്ഥാനത്തെ എല്ലാ എടിഎമ്മുകളും സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങി. പ്രതിമാസം അഞ്ച് എടിഎം ഇടപാടുകള്‍ കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുക. എടിഎമ്മുകളില്‍ നിന്നും പണം ലഭിച്ചില്ലെങ്കിലും ഇടപാടായി തന്നെ രേഖപ്പെടുത്തി അക്കൗണ്ടില്‍ നിന്നും സര്‍വീസ് ചാര്‍ജ് ഈടാക്കുകയും ചെയ്യും. ഡിസംബര്‍ അവസാനം മുതല്‍ തന്നെ എസ്ബിടി, എസ്ബിഐ ഒഴികെയുളള ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങിയിരുന്നു.
സംസ്ഥാനത്തെ 31% എടിഎമ്മുകളുളള എസ്ബിടിയും എസ്ബിഐയും കൂടി കഴിഞ്ഞദിവസം ഇത് പുനരാരംഭിച്ചതോടെ ഇടപാടുകാര്‍ കൂടുതല്‍ പ്രതിസന്ധിയിലായി. മെട്രൊ നഗരങ്ങളില്‍ മൂന്നും മറ്റിടങ്ങളില്‍ അഞ്ചും ഇടപാടുകളാണ് ഓരോ മാസത്തിലും സൗജന്യമായി അനുവദിച്ചിരിക്കുന്നത്.
നിലവില്‍ ഒരു ദിവസം എടിഎമ്മുകള്‍ വഴി പിന്‍വലിക്കാവുന്ന പരമാവധി തുക 4500 ആണ്. എന്നാല്‍ മിക്ക എടിഎമ്മുകളിലും ഇപ്പോഴും 2000ത്തിന്റെ നോട്ടുകള്‍ മാത്രമാണ് കൂടുതലുളളതും. ഇതും ഇടപാടുകാരെ വലയ്ക്കുന്നുണ്ട്. മിനി സ്റ്റേറ്റ്മെന്റ്, ബാലന്‍സ് പരിശോധന എന്നിവയും ഇടപാടായി കണക്കാക്കി സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.