Currency

സംസ്ഥാനത്തെ മദ്യശാലകളുടെ ലൈസന്‍സ് മൂന്നു മാസം നീട്ടി

സ്വന്തം ലേഖകന്‍Friday, March 24, 2017 10:46 am

ബാറുകളുടെയും ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകളുടെയും കള്ളുഷാപ്പുകളുടെയും ലൈസന്‍സാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി മൂന്ന് മാസത്തേക്ക് നീട്ടി നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 31ന് ലൈസന്‍സ് കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് മൂന്ന് മാസത്തേക്ക് താത്കാലികമായി നീട്ടി നല്‍കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളുടെ ലൈസന്‍സ് കാലാവധി സര്‍ക്കാര്‍ നീട്ടി. ബാറുകളുടെയും ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകളുടെയും കള്ളുഷാപ്പുകളുടെയും ലൈസന്‍സാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി മൂന്ന് മാസത്തേക്ക് നീട്ടി നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 31ന് ലൈസന്‍സ് കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് മൂന്ന് മാസത്തേക്ക് താത്കാലികമായി നീട്ടി നല്‍കുന്നത്.

മൂന്ന് മാസകാലയളവിനുള്ളില്‍ പുതിയ മദ്യനയം പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ നീക്കം. മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ മദ്യനയം പ്രഖ്യാപിക്കുന്നതിന് സര്‍ക്കാരിന് നിലവില്‍ തടസമുണ്ട്. ഇത് കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ മൂന്ന് മാസത്തേക്ക് ലൈസന്‍സ് നീട്ടി നല്‍കിയിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x