Currency

ബിബിസി ഇന്ത്യയിലെ മൂന്നു പ്രാദേശിക ഭാഷകളില്‍ കൂടി

സ്വന്തം ലേഖകന്‍Monday, November 21, 2016 10:50 am

ന്യൂഡല്‍ഹി: ബിബിസി വേള്‍ഡ് സര്‍വീസസ് ഇന്ത്യയിലെ മൂന്നു പ്രാദേശിക ഭാഷകളില്‍ കൂടി പ്രക്ഷേപണം ആരംഭിക്കുന്നു. ഗുജറാത്തി, മറാത്തി, പഞ്ചാബി, തെലുങ്ക് ഭാഷകളിലാണ് പുതുതായി പ്രക്ഷേപണം തുടങ്ങുക. നിലവില്‍ ഹിന്ദി, ഉറുദു, തമിഴ്, ബംഗാളി എീ ഇന്ത്യന്‍ ഭാഷകളില്‍ പ്രക്ഷേപണം ഉണ്ട്.

ഏതാനും ആഫ്രിക്കന്‍ ഭാഷകളിലും പുതുതായി പ്രക്ഷേപണം ആരംഭിക്കുന്നുണ്ട്. ഇതോടെ നിലവിലുള്ള 29 ഭാഷകളില്‍ നിന്ന് 40 ഭാഷകളില്‍ ബിബിസി വേള്‍ഡ് സര്‍വീസ് ലഭ്യമാകും. ‘ബിബിസി വേള്‍ഡ് സര്‍വീസസിന്റെ 1940നു ശേഷമുള്ള ഏറ്റവും വലിയ വികസനമാണ് പ്രഖ്യാപിക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കൂടുതല്‍ ഫണ്ട് നല്‍കിയതിനാലാണ് ഇതു സാധ്യമാകുന്നതെന്ന് ബിബിസി ഡയറക്ടര്‍ ജനറല്‍ ടോണി ഹാള്‍ പറഞ്ഞു.

2022 ല്‍ 50 കോടി ജനങ്ങള്‍ക്കു ബിബിസിയുടെ സേവനം എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഹാള്‍ പറഞ്ഞു. നിലവില്‍ 24.6 കോടി ജനങ്ങള്‍ക്കു ബിബിസിയുടെ സേവനം ലഭ്യമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x