
ബംഗളൂരു: രാജ്യത്തെ ആദ്യ ആധാര്‍ അധിഷ്ഠിത വിമാനത്താവളമാകാന്‍ കെംപഗൗഡ രാജ്യാന്തര വിമാനത്താവളം ഒരുങ്ങുന്നു. ആധാര്‍ അടിസ്ഥാനപ്പെടുത്തിയുള്ള പ്രവേശനവും ബയോമെട്രിക് ബോര്‍ഡിങ് സംവിധാനവും വിമാനത്താവളത്തില്‍ സ്ഥാപിക്കാനാണ് ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (BIAL) തീരുമാനം. 2018 ഡിസംബറോടുകൂടി സംവിധാനം പൂര്‍ണമാകും.
ഇതിന്റെ ഭാഗമായി രണ്ടുമാസം പരീക്ഷണാടിസ്ഥാനത്തില്‍ ആധാര്‍ അധിഷ്ഠിത സംവിധാനം പ്രവര്‍ത്തിച്ചിരുന്നു. അത് വിജയമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് ആധാര്‍, ബയോമെട്രിക് സംവിധാനങ്ങള്‍ പൂര്‍ണ തോതില്‍ നടപ്പിലാക്കാന്‍ ബി.ഐ.എ.എല്‍ തീരുമാനിച്ചത്. സ്മാര്‍ട്ട് എയര്‍പോര്‍ട്ട് ആകുന്നതിനുള്ള ശ്രമത്തിന്റെ ആദ്യപടിയാണ് പുതിയ പരീക്ഷണം.
പദ്ധതി നടപ്പിലാകുന്നതോടെ സുരക്ഷാ പരിശോധനകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഒപ്പം കൂടുതല്‍ പേരെ ഒരേ ഗേറ്റിലൂടെ കടത്തിവിടാനും കഴിയും. ഓരോ പരിശോധന കേന്ദ്രത്തിലും അഞ്ചു സെക്കന്റുകള്‍ കൊണ്ട് പരിശോധന പൂര്‍ത്തിയാക്കാം. പരിശോനകളെല്ലാം പുര്‍ത്തിയാക്കാന്‍ 10 മിനുട്ട് മതിയാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.