22 നഗരങ്ങളെ പിന്തള്ളിയാണ് 2017ലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് കൂടുതല്‍ വളരുന്ന നഗരങ്ങളുടെ പട്ടികയിലേക്ക് രണ്ട് ഇന്ത്യന്‍ നഗരങ്ങള്‍ വന്നത്.
ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് രംഗത്ത് അടുത്ത വര്‍ഷം ഏഷ്യയില്‍ തിളങ്ങുക മുംബൈയും ബെംഗളൂരുവുമായിരിക്കുമെന്ന് സര്‍വേ. 22 നഗരങ്ങളെ പിന്തള്ളിയാണ് 2017ലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് കൂടുതല്‍ വളരുന്ന നഗരങ്ങളുടെ പട്ടികയിലേക്ക് രണ്ട് ഇന്ത്യന്‍ നഗരങ്ങള്‍ വന്നത്. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സ്ഥലലഭ്യതയും ബിപിഒ ഐടി തുടങ്ങിയ മേഖലകളിലുണ്ടാകുന്ന വളര്‍ച്ചയുമാണ് ഇരു നഗരങ്ങളും പട്ടികയില്‍ മുന്നിലെത്താന്‍ കാരണം.
കഴിഞ്ഞ വര്‍ഷം പട്ടികയില്‍ 12ഉം 13ഉം സ്ഥാനത്തായിരുന്നു മുംബൈയും ബെംഗളൂരുവും. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ ഒന്നാമതായിരുന്ന ടോക്യോ 2017ലെ വളര്‍ച്ചയുടെ കാര്യത്തില്‍ 12ാം സ്ഥാനത്തേക്ക് പോയി. കേന്ദ്രസര്‍ക്കാര്‍ പഴയ 500 ന്റെയും 1,000ത്തിന്റെയും നോട്ടുകള്‍ നിരോധിക്കുന്നതിനു മുമ്പാണ് ഈ സര്‍വേ നടന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.