Currency

134 മദ്യവില്‍പ്പനശാലകള്‍ പൂട്ടുന്നു

സ്വന്തം ലേഖകന്‍Sunday, December 11, 2016 1:19 pm

ദേശീയ സംസ്ഥാന പാതയുടെ സമീപത്തുള്ള ബിവറേജ് കോര്‍പ്പറേഷന്റെ 134 മദ്യശാലകളാണ് സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അടച്ചു പൂട്ടുന്നത്.

ന്യൂഡല്‍ഹി: 134 മദ്യവില്‍പ്പനശാലകള്‍ പൂട്ടാന്‍ സുപ്രീം കോടതി നിര്‍ദേശം. ദേശീയ സംസ്ഥാന പാതയുടെ സമീപത്തുള്ള ബിവറേജ് കോര്‍പ്പറേഷന്റെ 134 മദ്യശാലകളാണ് സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അടച്ചു പൂട്ടുന്നത്. ദേശീയ പാതയ്ക്ക് സമീപത്ത് ഉള്ള കെടിഡിസി, സ്വകാര്യ ബിയര്‍, വൈന്‍ പാര്‍ലര്‍ തുടങ്ങിയവും പൂട്ടേണ്ടി വരും.

അറൈവ് സേവ് എന്ന സന്നദ്ധ സംഘടന നല്‍കിയ പൊതു താത്പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി. കേരളത്തിലേയും ബിവറേജ് കോര്‍പ്പറേഷനുകള്‍ വിധിയുടെ അടിസ്ഥാനത്തില്‍ പൂട്ടേണ്ടി വരും. പകരം സ്ഥലം കണ്ടെത്തുന്നതും മറ്റും കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാക്കുമെന്ന് പല സര്‍ക്കാറുകളും വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x