Currency

കരിപ്പൂരില്‍ നിന്ന് നാലു മാസത്തിനകം വലിയ വിമാനങ്ങള്‍ പറക്കും

സ്വന്തം ലേഖകന്‍Saturday, September 9, 2017 3:54 pm

കരിപ്പൂര്‍: നാലുമാസത്തിനകം കരിപ്പൂരില്‍ നിന്ന് ഇടത്തരം, വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കും. അസാനവട്ട സുരക്ഷാപരിശോധന വരും ദിവസങ്ങളില്‍ പൂര്‍ത്തിയാകും. നേരത്തെ, ഡിജിസിഎ അധികൃതര്‍ വിമാനത്താവളം പരിശോധിച്ച് അനുകൂല റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. വടക്കന്‍ കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം.

കഴിഞ്ഞ ഏപ്രില്‍ 26നായിരുന്നു സിവില്‍ ഏവിയേഷന്‍ വകുപ്പ് വലിയ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയത്. സര്‍വീസ് ആരംഭിക്കുന്നതിന് മുന്‍പ് വിമാന കമ്പനികള്‍, എയര്‍പോര്‍ട്ട് അതോറിറ്റി, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സി എന്നിവരെ ഉള്‍പ്പെടുത്തി സുരക്ഷാ പരിശോധന നടത്തണമെന്ന നിര്‍ദേശവും ഡിജിസിഎ റിപ്പോര്‍ട്ടിലുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x