Currency

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടില്ല: എയര്‍പോര്‍ട്ട് ഡയറക്ടര്‍

സ്വന്തം ലേഖകന്‍Tuesday, May 9, 2017 12:32 pm

വിമാനത്താവളത്തില്‍ ഉന്നതസംഘം പരിശോധന പൂര്‍ത്തിയാക്കി മടങ്ങിയെങ്കിലും സര്‍വീസ് സനടത്തുന്നത് സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പുതുതായി ചുമതലയേറ്റ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി. രാധാകൃഷ്ണന്‍ പറഞ്ഞു.

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വിസ് നടത്തുന്നതിന് അനുമതി ലഭിച്ചിട്ടില്ല. വിമാനത്താവളത്തില്‍ ഉന്നതസംഘം പരിശോധന പൂര്‍ത്തിയാക്കി മടങ്ങിയെങ്കിലും സര്‍വീസ് സനടത്തുന്നത് സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പുതുതായി ചുമതലയേറ്റ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി. രാധാകൃഷ്ണന്‍ പറഞ്ഞു.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡി.ജി.സി.എ) വ്യോമയാന മന്ത്രാലയവുമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത്. പുതുതായി നിര്‍മിക്കുന്ന അന്താരാഷ്ട്ര ആഗമന ടെര്‍മിനലിന്റെ നിര്‍മാണം അടുത്ത വര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയാകും. നിലവില്‍ ടെര്‍മിനലിന്റെ നിര്‍മാണം 50 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. കെട്ടിടത്തിന്റെ പ്രവൃത്തി കഴിഞ്ഞാലും ടെര്‍മിനലിനകത്ത് മറ്റ് സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്.

ഇന്‍ഡിഗോ എയര്‍ ദോഹയിലേക്ക് ആരംഭിക്കുന്ന പ്രതിദിന സര്‍വിസാണ് പുതുതായി ആരംഭിക്കുന്നത്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിനുമാണ് ശ്രമമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x