പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുണ്ടായ നേട്ടം ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്നതിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
അഹമ്മദാബാദ്: ഗുജറാത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് മികച്ച വിജയം. ജില്ലാ പഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത്, നഗരസഭ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി 23 സീറ്റുകളും കോണ്‍ഗ്രസ് 8 സീറ്റുകളും നേടി. സൂറത്ത്, കനകപുര്,കന്‍സാദ് നഗരസഭകളില്‍ ബിജെപി 27 സീറ്റുകളും കോണ്‍ഗ്രസ് ഒരു സീറ്റും നേടി. വാപി നഗരസഭയില്‍ ബിജെപി 41 സീറ്റുകളും കോണ്‍ഗ്രസ് മൂന്ന് സീറ്റുകളും നേടി.
പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുണ്ടായ നേട്ടം ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്നതിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നോട്ട് പിന്‍വലിക്കലിന്റെ പശ്ചാത്തലത്തില്‍ നടന്ന തിരഞ്ഞെടുപ്പിലെ വിജയം, ജനങ്ങള്‍ വികസനത്തിനൊപ്പമാണെന്നതിന്റെ തെളിവാണെന്നും മോദി പറഞ്ഞു.
ഗുജറാത്തിലെ വിവിധ മുനിസിപ്പാലിറ്റികള്‍, ജില്ലാതാലൂക്ക് പഞ്ചായത്തുകള്‍ എന്നിവയില്‍ ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇവയില്‍ ഇടക്കാല തിരഞ്ഞെടുപ്പുകളും ഉപതിരഞ്ഞെടുപ്പുകളും പൊതു തിരഞ്ഞെടുപ്പുകളും ഉള്‍പ്പെടും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.