മാര്‍ച്ച് 31ന് ആണ് പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന (പി.എം.ജി.കെ.വൈ) യുടെ കാലാവധി അവസാനിക്കുന്നത്. നികുതിയടയ്ക്കാതെ സൂക്ഷിക്കുന്ന പണം ഈ സമയപരിധിക്കുള്ളില്‍ വെളിപ്പെടുത്തുന്നതിനുവേണ്ടി സര്‍ക്കാര്‍ പ്രത്യേക സ്‌കീം പ്രഖ്യാപിച്ചിരുന്നു.
ന്യൂഡല്‍ഹി: കള്ളപ്പണം വെളിപ്പെടുത്താന്‍ അവസാന മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. കള്ളപ്പണം വെളിപ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതി ഉടന്‍ അവസാനിക്കും. സമയപരിധി തീരുന്നതിന് മുമ്പായി വെളിപ്പെടുത്തിയില്ലെങ്കില്‍ ശിക്ഷിക്കപ്പെടുമെന്ന് ആദായനികുതി വകുപ്പ് വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍ പറയുന്നു.
മാര്‍ച്ച് 31ന് ആണ് പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന (പി.എം.ജി.കെ.വൈ) യുടെ കാലാവധി അവസാനിക്കുന്നത്. നികുതിയടയ്ക്കാതെ സൂക്ഷിക്കുന്ന പണം ഈ സമയപരിധിക്കുള്ളില്‍ വെളിപ്പെടുത്തുന്നതിനുവേണ്ടി സര്‍ക്കാര്‍ പ്രത്യേക സ്‌കീം പ്രഖ്യാപിച്ചിരുന്നു. ഇങ്ങനെ കള്ളപ്പണം വെളിപ്പെടുത്തുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.
അതേസമയം ഇനിയും കള്ളപ്പണം വെളിപ്പെടുത്താത്തവര്‍ ഉണ്ടെന്നും ഇവരെക്കുറിച്ച് ആദായ നികുതിവകുപ്പിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പരസ്യത്തില്‍ പറയുന്നു. ബിനാമി ഇടപാടുകള്‍ക്കെതിരായ നിയമപ്രകാരം ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
2016 ഡിസംബര്‍ 17 മുതല്‍ മാര്‍ച്ച് 31 വരെയാണ് കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള കാലാവധി. ഈ സമയത്ത് വെളിപ്പെടുത്തുന്നവര്‍ക്ക് 50 ശതമാനം തുക സര്‍ക്കാരിന് നല്‍കി കണക്കില്‍പ്പെടാത്ത പണം വെളുപ്പിക്കാം. എന്നാല്‍ ഈ സമയപരിധി കഴിഞ്ഞ് കണ്ടെത്തുന്ന കള്ളപ്പണത്തിന് 85 ശതമാനം തീരുവ ഈടാക്കും. മാത്രവുമല്ല കള്ളപ്പണം കൈവശംവെച്ചവര്‍ നിയമനടപടികള്‍ക്ക് വിധേയരാകേണ്ടിവരുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.