കള്ളപ്പണം തിരികെയെത്തിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി വന്‍ വിജയമായിരുന്നെന്ന് പറഞ്ഞ അദ്ദേഹം 64,274 പേര്‍ സ്കീം പ്രയോജപ്പെടുത്തിയതായും അറിയിച്ചു.
ന്യൂഡൽഹി: രാജ്യത്ത് 65,250 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തപ്പെട്ടതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കള്ളപ്പണം തിരികെയെത്തിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി വന്‍ വിജയമായിരുന്നെന്ന് പറഞ്ഞ അദ്ദേഹം 64,274 പേര്‍ സ്കീം പ്രയോജപ്പെടുത്തിയതായും അറിയിച്ചു.
നേരത്തെ ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെ കള്ളപ്പെണം വെളിപ്പെടുത്താന്‍ സമയം അനുവദിച്ചിരുന്നു. കള്ളപ്പണ നിക്ഷേപമുള്ളവര്‍ക്ക് 45 ശതമാനം നികുതി നല്‍കി നിയമ നടപടികളില്‍ നിന്നും ഒഴിവാകാമെന്നതായിരുന്നു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കള്ളപ്പണ വെളിപ്പെടുത്തല്‍ പദ്ധതി. ഇതുവഴി 30,000 കോടിരൂപ കേന്ദ്രസര്‍ക്കാരിന് അധികമായി ലഭിച്ചു.
അതേസമയം പുറത്തുവന്നതില്‍ 56,378 കോടി രൂപ പരിശോധനയിൽ പിടിച്ചെടുത്തതാണ്. ഇതിന് പുറമെ എച്ച്.എസ്.ബി.സി കേന്ദ്രസര്‍ക്കാരിന് കൈമാറിയ കണക്ക് പ്രകാരം 8000 കോടി രൂപ ഇതുവരെ ലഭിച്ചതായും മന്ത്രി അറിയിച്ചു. ഈ പട്ടികയില്‍ ഇനിയും ഇന്ത്യക്കാരുണ്ടെന്നാണ് വിവരം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.