സമീപവര്‍ഷങ്ങളില്‍ ഇറക്കിയ നോട്ടുകളും നാണയത്തുട്ടുകളും തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നാണ് അന്ധരുടെ പരാതി. നാഷണല്‍ അസോസിയേഷന് ഫോര്‍ ബ്ലൈന്‍ഡാണ് ഹര്‍ജി നല്‍കിയത്.
മുംബൈ: നോട്ടുകള്‍ തിരിച്ചറിയാന്‍ അന്ധര്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്ന പരാതിയില്‍ മുബൈ ഹൈക്കോടതി റിസര്‍വ് ബാങ്കിനോട് വിശദീകരണം തേടി. സമീപവര്‍ഷങ്ങളില്‍ ഇറക്കിയ നോട്ടുകളും നാണയത്തുട്ടുകളും തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നാണ് അന്ധരുടെ പരാതി. നാഷണല്‍ അസോസിയേഷന് ഫോര്‍ ബ്ലൈന്‍ഡാണ് ഹര്‍ജി നല്‍കിയത്. ആറാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായ ഡിവിഷന് ബഞ്ചിന്റെ ഉത്തരവ്.
പുതുതായി നോട്ടുകളും നാണയങ്ങളും പുറത്തിറക്കുമ്പോള്‍ അന്ധര്‍ക്ക് കൂടി തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തില്‍ അതിന്റെ ഘടനയില്‍ മാറ്റം വരുത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മുമ്പ് ഇറക്കിയിരുന്ന നാണങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നതായി അവര്‍ പറയുന്നു. 100 ന്റെ നോട്ടിലും നാണയത്തുട്ടുകളിലും കാഴ്ചയില്ലാത്തവര്‍ക്ക് തിരിച്ചറിയാനുള്ള മാര്‍ഗങ്ങളില്ലെന്നും അവര്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.