വിസ്മയിപ്പിക്കുന്ന ഇന്റർനെറ്റ് പ്ലാനുമായി ബിഎസ്എൻഎൽ. വയര്‍ലൈന്‍ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് 249 രൂപക്ക് അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് പ്ലാനാണ് ബി.എസ്.എന്‍.എല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. റിലയന്‍സ് ജിയോയെ എതിരിടുന്നതിന്റെ ഭാഗമായാണു പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍ വമ്പൻ ഓഫറുമായി രംഗത്തെത്തിയത്.
ന്യൂഡൽഹി: വിസ്മയിപ്പിക്കുന്ന ഇന്റർനെറ്റ് പ്ലാനുമായി ബിഎസ്എൻഎൽ. വയര്‍ലൈന്‍ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് 249 രൂപക്ക് അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് പ്ലാനാണ് ബി.എസ്.എന്‍.എല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. റിലയന്‍സ് ജിയോയെ എതിരിടുന്നതിന്റെ ഭാഗമായാണു പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍ വമ്പൻ ഓഫറുമായി രംഗത്തെത്തിയത്.
സെപ്തംബർ ഒമ്പത് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഓഫറിൽ 2 എംബിപിഎസ് വേഗതയും ലഭിക്കും. പരമാവധി 300 ജി.ബി ഡാറ്റയാണ് ഒരുമാസം ഈ പ്ലാനിൽ ലഭിക്കുക. ഇതുപ്രകാരം ഒരു ജി.ബിക്ക് ഒരു രൂപയില്‍ താഴെ മാത്രമാണ് ഉപയോക്താക്കള്‍ക്ക് ചെലവാകുകയെന്ന് ബിഎസ്എൻഎൽ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ അറിയിച്ചു.
ആറു മാസമാണ് ഇതിന്റെ കാലാവധി. അതിനു ശേഷം ബിഎസ്എന്‍എലിന്റെ മറ്റ് സ്ഥിര പ്ലാനുകളിലേക്ക് മാറേണ്ടിവരും. ബി.എസ്.എന്‍.എല്‍ വയര്‍ലൈന്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഡിസംബര്‍ 31 വരെ ഒരു ജി.ബി ഡാറ്റക്ക് 50 രൂപയും സൗജന്യ കോളും റിലയന്‍സ് ജിയോ പ്രഖ്യാപിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.