കേന്ദ്ര മന്ത്രിസഭയാണ് എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാന്‍ അനുമതി നല്‍കിയത്. നിലവില്‍ എയര്‍ ഇന്ത്യക്ക് 52000 കോടി കടബാധ്യതയുണ്ടെന്നാണ് നീതി ആയോഗിന്റെ വിശദീകരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി നീതി ആയോഗാണ് എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രത്തോട് ശിപാര്‍ശ ചെയ്തത്.
ന്യൂഡല്‍ഹി: പൊതുമേഖല വ്യോമയാന കമ്പനിയായ എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാന്‍ അനുമതി. കേന്ദ്ര മന്ത്രിസഭയാണ് എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാന്‍ അനുമതി നല്‍കിയത്. നിലവില്‍ എയര്‍ ഇന്ത്യക്ക് 52000 കോടി കടബാധ്യതയുണ്ടെന്നാണ് നീതി ആയോഗിന്റെ വിശദീകരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി നീതി ആയോഗാണ് എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രത്തോട് ശിപാര്‍ശ ചെയ്തത്.
എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. നേരത്തെ നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യക്കായി യുപിഎ സര്‍ക്കാര്‍ നേരത്തെ 30,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഓഹരികള്‍ വിറ്റഴിക്കാനാണ് മോദി സര്‍ക്കാരിന്റെ തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.