Currency

കോഴിക്കോട് വിമാനത്താവളം വീണ്ടും കാറ്റഗറി ഒന്‍പതിലേക്ക്

സ്വന്തം ലേഖകന്‍Saturday, August 11, 2018 12:09 pm

മലപ്പുറം: വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയതിനു പിന്നാലെ കോഴിക്കോട് വിമാനത്താവളത്തിന്റെ കാറ്റഗറി ഉയര്‍ത്താനും നടപടി. വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനാവശ്യമായ കാറ്റഗറി ഒന്‍പതിലേക്ക് കോഴിക്കോട്ടെ അഗ്‌നിശമന സുരക്ഷാസേനയുടെ പദവി ഉയര്‍ത്തണമെന്ന് ഡിജിസിഎ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ആന്‍ഡ് ഏവിയേഷന്‍) എയര്‍പോര്‍ട്ട് അതോറ്റിയോട് ശുപാര്‍ശ ചെയ്തു.

സൗദി എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കുന്ന മുറയ്ക്ക് ശുപാര്‍ശ നടപ്പാക്കുമെന്ന് കോഴിക്കോട് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ശ്രീനിവാസ റാവു അറിയിച്ചു. വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് അനുസൃതമായാണ് അഗ്‌നിശമന സുരക്ഷാസേനയുടെ കാറ്റഗറി നിശ്ചയിക്കുന്നത്.

കാറ്റഗറി ഒന്‍പതിലേക്ക് പദവി ഉയര്‍ത്തുന്നതോടെ അഗ്‌നിശമന സുരക്ഷാസേനയുടെ അംഗബലം 104 ആയി ഉയരും. ഫയര്‍ എന്‍ജിനുകളുടെയും ആംബുലന്‍സുകളുടെയും എണ്ണം കൂടും. വലിയ വിമാനങ്ങളുടെ ലാന്‍ഡിങ്, ടേക്ക്ഓഫ് സമയങ്ങളില്‍ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി നാലുവീതം ഫയര്‍ എന്‍ജിനും ആംബുലന്‍സും പ്രവര്‍ത്തനസജ്ജമായി നില്‍ക്കണമെന്നാണ് ചട്ടം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x