Currency

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ 15 മുതല്‍ വീണ്ടും അടച്ചിടും

സ്വന്തം ലേഖകന്‍Saturday, January 13, 2018 12:16 pm

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ 15 മുതല്‍ വീണ്ടും താല്‍ക്കാലികമായി അടച്ചിടും. വിമാനത്താവളത്തില്‍ അറ്റകുറ്റപണികളും റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയുടെ (റിസ) നീളം വര്‍ധിപ്പിക്കുന്ന ജോലികളും തിങ്കളാഴ്ച ആരംഭിക്കുന്ന സാഹചര്യത്തിലാണ് റണ്‍വേ അടച്ചിടുന്നത്. ആറര കോടി രൂപ ചെലവിലാണ് നിര്‍മ്മാണ ജോലികള്‍ നടക്കുന്നത്.

നിലവില്‍ 90 മീറ്ററാണ് കരിപ്പൂരിലെ റിസയുടെ നീളം. ഇത് 240 മീറ്ററായി വര്‍ധിപ്പിക്കുകയാണ്. ഇടത്തരം വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് റിസയുടെ നീളം വര്‍ധിപ്പിക്കുന്നത്.

നിര്‍മ്മാണ ജോലികള്‍ക്കായി പകല്‍ 12 മുതല്‍ 2.30 വരെയും 3.30 മുതല്‍ വൈകിട്ട് ഏഴ് വരെയുമാണ് റണ്‍വേ അടക്കുക. മാര്‍ച്ച് 24 വരെ ഇത് തുടരും. ഉച്ചക്ക് ഒരു മണിക്കൂറിനിടയില്‍ നാല് വിമാനങ്ങളുടെ സര്‍വിസ് ഉള്ളതിനാലാണ് ഈ സമയത്തുമാത്രം റണ്‍വേ പ്രവര്‍ത്തിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x