മിക്ക ബാങ്കുകളിലും പണത്തിന് രൂക്ഷമായ ക്ഷാമം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇടപാടുകള്‍ നിര്‍ത്തിവെക്കുന്നതായി ബാങ്ക് സര്‍ക്കുലര്‍ പുറത്തിറക്കിയത്. കറന്‍സി ചെസ്റ്റ് സംവിധാനത്തിലൂടെയാണ് കനറാ ബാങ്ക് ബ്രാഞ്ചുകളില്‍ പണം എത്തിക്കുന്നത്.
കോഴിക്കോട്: ജില്ലയിലെ കനറാ ബാങ്കിന്റെ ബ്രാഞ്ചുകളിലെ പണവിതരണം നിലച്ചു. മിക്ക ബാങ്കുകളിലും പണത്തിന് രൂക്ഷമായ ക്ഷാമം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇടപാടുകള്‍ നിര്‍ത്തിവെക്കുന്നതായി ബാങ്ക് സര്‍ക്കുലര്‍ പുറത്തിറക്കിയത്. കറന്‍സി ചെസ്റ്റ് സംവിധാനത്തിലൂടെയാണ് കനറാ ബാങ്ക് ബ്രാഞ്ചുകളില്‍ പണം എത്തിക്കുന്നത്. ഇടപാടുകള്‍ നിര്‍ത്തിവെക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ബാങ്ക് അധികൃതര്‍ ജില്ലാ കളക്ടര്‍ക്കുളള സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
പണത്തിന്റെ വിതരണം പൂര്‍ണമായി നിലച്ചതോടെ ഇടപാടുകാര്‍ വലയുകയാണ്. രാവിലെ പയ്യോളിയിലെ കനറാ ബാങ്കിന്റെ ബ്രാഞ്ചില്‍ പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാരെ തടഞ്ഞുവെച്ചിരുന്നു. പണമില്ലാത്തതിനെ തുടര്‍ന്ന് ഇന്നലെ കോഴിക്കോട് ജില്ലയിലെ രണ്ടു ബാങ്കുകള്‍ നാട്ടുകാര്‍ പൂട്ടിച്ചിരുന്നു. ഗ്രാമീണ്‍ ബാങ്കിന്റെ വിലങ്ങാട് ശാഖ, സിന്‍ഡിക്കേറ്റ് ബാങ്കിന്റെ പേരാമ്പ്ര ശാഖ എന്നിവയാണ് ക്ഷുഭിതരായ നാട്ടുകാര്‍ അടച്ചുപൂട്ടിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.