മുൻവർഷത്തെ അപേക്ഷിച്ച് 26 ശതമാനത്തിന്റെ വർധനയാണ് റിപ്പോർട്ട് ചെയ്യപ്പെട്ട ഇത്തരം സംഭവങ്ങളുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. 50 കമ്പനികളിലെ കണക്കുകൾ പരിശോധിച്ചതിൽ 525 പരാതികളാണ് കഴിഞ്ഞ മാർച്ച് വരെ ലഭിച്ചത്. 111 കേസുകളുമായി വിപ്രോയാണ് മുന്നിൽ.
ന്യൂഡൽഹി: രാജ്യത്തെ മുൻനിര കമ്പനികളിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. മുൻവർഷത്തെ അപേക്ഷിച്ച് 26 ശതമാനത്തിന്റെ വർധനയാണ് റിപ്പോർട്ട് ചെയ്യപ്പെട്ട ഇത്തരം സംഭവങ്ങളുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. നിഫ്റ്റിയിൽ ആദ്യത്തെ 50 സ്ഥാനങ്ങളിൽ നിൽക്കുന്ന രാജ്യത്തെ പ്രധാന കമ്പനികളിലെ കണക്കുകൾ പരിഗണിച്ചതിൽ 111 കേസുകളുമായി വിപ്രോയാണ് മുന്നിൽ.
50 കമ്പനികളിലുമായി 525 കേസുകളാണ് കഴിഞ്ഞ മാർച്ച് വരെ ലഭിച്ചത്. ഇതിൽ ഐസിഐസിഐ ബാങ്കിലെ 87 ജീവനക്കാരികൾ തങ്ങൾക്ക് തൊഴിലിടങ്ങളിൽ ലൈംഗികാതിക്രമം നേരിടേണ്ടിവന്നെന്നും കാണിച്ച് പരാതി നൽകിയപ്പോൾ ഇൻഫോസിസ് ജീവനക്കാരികളിൽ 62 പേരും ഈ തരത്തിലുള്ള പരാതികളുമായി രംഗത്തെത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും ടിസിഎസിലും സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ ഇരട്ടിയായെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.