The National Commission for Women’s NRI Cell handles issues faced by women deserted by their non-resident Indian husbands.
കൊവിഡ് ചികിത്സാ മാര്‍ഗരേഖ പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചികിത്സയ്ക്കായി കൊവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇനി നിര്‍ബന്ധമില്ല. കൊവിഡ് ആണെന്ന് സംശയമുണ്ടെങ്കില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കാം.
രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് മെയ് 31 വരെ നീട്ടിയതായി വ്യോമയാന മന്ത്രാലയം. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യം കണക്കിലെടുത്താണ് വിലക്ക് നീട്ടിയത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനഞ്ച് ശതമാനം കടന്ന ജില്ലകളില്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കാനാണ് നിര്‍ദേശം. ഇത്തരത്തില്‍ രാജ്യത്തെ 150 ജില്ലകള്‍ അടച്ചിടണമെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. പ്രാദേശിക ലോക്ക് ഡൗണ്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ എത്രയും വേഗം മറുപടി നല്‍കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.
ഇമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞെത്തുന്ന ഇന്ത്യക്കാര്‍ക്കാണ് നേപ്പാള്‍ വഴി ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാന്‍ നിര്‍ബന്ധമായിരുന്ന എന്‍ഒസി ഒഴിവാക്കിയതെന്ന് നേപ്പാളിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. ഏപ്രില്‍ 22 മുതല്‍ ജൂണ്‍ 19 വരെയാണ് എന്‍.ഒ.സി ഒഴിവാക്കിയിരിക്കുന്നത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന നിര്‍ദേശവുമായി കൂടുതല്‍ രാജ്യങ്ങള്‍. ആറ് രാജ്യങ്ങളാണ് ഇന്ത്യയിലേക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഒമാന്‍ മാത്രമാണ് ഇന്ത്യയില്‍ നിന്ന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നും യുകെയിലേക്കുള്ള യാത്രാ സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഈ വിമാനങ്ങളില്‍ യാത്ര ചെയ്യാനിരുന്നവര്‍ക്ക് റീഫണ്ട്, പുതിയ തീയതി തുടങ്ങിയ കാര്യങ്ങളില്‍ വേഗത്തില്‍ തന്നെ തീരുമാനമുണ്ടാകുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയാണ് റെഡ് ലിസ്റ്റ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ബ്രിട്ടീഷ് പൗരര്‍ അല്ലാതെ ഇന്ത്യയില്‍ നിന്ന് ആരേയും ബ്രിട്ടനിലേക്ക് പ്രവേശിപ്പിക്കില്ലെന്നും ആരോഗ്യ സെക്രട്ടറി മറ്റ് ഹാന്‍കോക് പറഞ്ഞു.
ഡല്‍ഹിയില്‍ ആറ് ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി പത്ത് മണിക്ക് ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് വ്യക്തമാക്കി. അവശ്യ സര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
റഷ്യന്‍ വാക്സിന് സ്പുട്നിക് 5ന് അനുമതി ലഭിച്ചു. ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്. ഇന്ത്യയില്‍ ഡോ. റെഡ്ഡീസ് വികസിപിച്ച വാക്സിന് 91.6 ശതമാനം ക്ഷമതയാണ് ഉള്ളത്.