ഇന്ത്യയില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി കുറഞ്ഞ് ഇന്ന് 2.57ലക്ഷമായി. 2,57,656 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇത് ആകെ രോഗബാധിതരുടെ 2.51% ശതമാനം മാത്രമാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് പുതുതായി 21,822 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതേകാലയളവില്‍ 26,139 പേരാണ് രോഗ മുക്തരായത്.