വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴിയും ‘പെ ഓണ്‍ ഡെലിവറി’ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ സംവിധാനം ഉപയോഗിക്കാന്‍ ഉപഭോക്താവ് ഒറ്റത്തവണ രജിസ്ട്രേഷന് നടത്തേണ്ടതാണ്. ആധാര്‍, പാന്‍ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് രജിസ്ട്രേഷന് നടത്താം.
ആദ്യത്തെ രണ്ട് പ്രസവത്തിനാണ് നിയമം ബാധകമാകുക. ഇതിന് ശേഷം ഗര്‍ഭം ധരിക്കുന്നവര്‍ക്ക് മൂന്ന് മാസമായിരിക്കും അവധി. അതേസമയം മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്ന സ്ത്രീകള്‍ക്കും കൃത്രിമ ഗര്‍ഭധാരണം ധരിക്കുന്ന സ്ത്രീകള്‍ക്കും നിയമത്തിന്റെ ആനുകൂല്യം ലഭിക്കും.
തിങ്കളാഴ്ച രാവിലെ 7.53ന് കൊല്‍ക്കത്ത നേതാജി സുബാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എമിറേറ്റ്സ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. വിമാനത്തിന്റെ ചിറകില്‍ പക്ഷിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി വിമാനത്താവളം ഡയറക്ടര്‍ അതുല്‍ ദീക്ഷിത് പിന്നീട് പറഞ്ഞു.
മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് 10 രൂപയാക്കാനാണ് തീരുമാനമായത്. അതേസമയം പരമാവധി ചാര്‍ജ് 40ല്‍ നിന്ന് 50 രൂപയുമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനനുസൃതമായി കിലോമീറ്ററുകളിലും നിരക്ക് കൂടും.
ബല്ലാന്തൂര് തടാകത്തിനാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ തീപിടിച്ചത്. മാസങ്ങള്‍ക്കു മുന്‍പ് ഇവിടെ തടാകത്തില്‍ വന്‍ അഗ്നിബാധയുണ്ടായിരുന്നു. ഒന്നര ദിവസത്തിനുശേഷമാണ് തീയണയ്ക്കാന്‍ സാധിച്ചത്.
ശ്രീനഗറിലേക്കു പോകേണ്ടിയിരുന്ന ജെറ്റ് എയര്‍വെയ്സ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിന്റെ ചിറക് പറന്നുയരുന്നതിനു മുന്‍പായി മറ്റൊരു വിമാനത്തിലിടിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം.
ചികിത്സക്കിടയില്‍ മറ്റ് രാജ്യത്തെ ആശുപത്രിയിലേക്ക് മാറ്റല്‍, ഡിസ്ചാര്‍ജ് തുടങ്ങി രോഗിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാന്യമായ നടപടിക്രമം തയാറാക്കുകയാണ് പുതിയ ലക്ഷ്യമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി പറഞ്ഞു.
മൂന്നു മണിക്കൂറാണ് പരീക്ഷാ സമയം. 180 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യപേപ്പറാണ് പരീക്ഷയ്ക്കായി തയാറാക്കിയിരിക്കുന്നത്. രാവിലെ 10നാണ് പരീക്ഷ തുടങ്ങുന്നത്. പരീക്ഷയ്ക്ക് അരമണിക്കൂര്‍ മുമ്പെങ്കിലും ഹാളില്‍ ഹാജരാകാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിനായി പുതിയ പദ്ധതി നടപ്പിലാക്കും. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കാണ് ഈ സേവനം ലഭ്യമാവുക. പദ്ധതി ഈ മാസം തന്നെ നടപ്പിലാക്കുമെന്ന് വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി അറിയിച്ചു.
ഈ മാസം 14 മുതല്‍ ഞായറാഴ്ചകളില്‍ പമ്പുകള്‍ തുറക്കില്ലെന്ന് കര്‍ണാടക ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് അറിയിച്ചു. ബംഗളൂരുവില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ദിവസവും 12 മണിക്കൂര്‍ മാത്രം പമ്പുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മതിയെന്നും യോഗത്തില്‍ തീരുമാനിച്ചു.