ഈ മാസം 14 മുതല്‍ ഞായറാഴ്ചകളില്‍ പമ്പുകള്‍ തുറക്കില്ലെന്ന് കര്‍ണാടക ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് അറിയിച്ചു. ബംഗളൂരുവില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ദിവസവും 12 മണിക്കൂര്‍ മാത്രം പമ്പുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മതിയെന്നും യോഗത്തില്‍ തീരുമാനിച്ചു.
ബംഗളൂരു: കര്‍ണാടകത്തിലെ പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ചകളില്‍ തുറക്കില്ല. ഈ മാസം 14 മുതല്‍ ഞായറാഴ്ചകളില്‍ പമ്പുകള്‍ തുറക്കില്ലെന്ന് കര്‍ണാടക ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് അറിയിച്ചു. ബംഗളൂരുവില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
ദിവസവും 12 മണിക്കൂര്‍ മാത്രം പമ്പുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മതിയെന്നും യോഗത്തില്‍ തീരുമാനിച്ചു. ഇതുപ്രകാരം ഇനി മുതല്‍ രാത്രികാലങ്ങളിലും പമ്പ് പ്രവര്‍ത്തിക്കില്ല. അതേസമയം ഹൈവേകളുടെ വശങ്ങളിലുള്ള പമ്പുകള്‍ രാത്രികാലത്തും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പെട്രോളിയം ഉത്പന്നങ്ങളുടെ കമ്മിഷന് വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ചെലവ് ചുരുക്കാനാണ് ഈ തീരുമാനമെന്ന് ഫെഡറേഷന് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.