ഈ മാസം പതിമൂന്നിന് പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കണമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പരീക്ഷ നടത്താനുള്ള എല്ലാ ഒരുക്കങ്ങളും അധികൃതര്‍ പൂര്‍ത്തിയാക്കിയെന്ന് ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. പുനഃപരിശോധനകളും തള്ളിയ കാര്യം കോടതി ചൂണ്ടിക്കാട്ടി.
മുന്‍കൂട്ടി വിമാന ടിക്കറ്റെടുത്ത് പിന്നീട് കോവിഡ് നിയന്ത്രണങ്ങള്‍ കാരണം യാത്ര ചെയ്യാന്‍ സാധിക്കാതെ വന്ന വിമാന യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്കി.
ഈ മാസം 30 വരെ നിരോധനം നീട്ടിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍( ഡിജിസിഎ) അറിയിച്ചതായി എയര്‍ ഇന്ത്യാ എക്സ്പ്രസ് ട്വീറ്റ് ചെയ്തു. അതേസമയം, വന്ദേ ഭാരത് മിഷന് പദ്ധതി പ്രകാരമുള്ള വിമാനങ്ങളും കാര്‍ഗോ വിമാന സര്‍വീസും തുടരും. നേരത്തെ സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്.
ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കോവിഡ് വാക്സീന് ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ തുടങ്ങി. രണ്ടും മൂന്നുംഘട്ട പരീക്ഷണങ്ങള്‍ ഇന്ത്യയിലെ 17 കേന്ദ്രങ്ങളില്‍ പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആരംഭിച്ചു. പരീക്ഷണം വിജയിച്ചാല്‍ ഈ വര്‍ഷം ഡിസംബറോടെ വാക്സിന് വിപണിയിലെത്തും.
നാളെ മുതല്‍ ഡല്‍ഹി, മുംബൈ, ബംഗളൂരു സെക്ടറുകളില്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് എയര്‍വേയ്സ്. യാത്രയ്ക്കു 96 മണിക്കൂറിനകം അംഗീകൃത കേന്ദ്രങ്ങളില്‍നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഈ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് ഇന്ത്യയില്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ഒഴിവാകാം.
വന്ദേഭാരത് ദൗത്യത്തില്‍ ബഹ്റൈനില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചുവരുന്നവര്‍ക്കായി രജിസ്ട്രേഷന് നടത്തിയിരുന്നു. ഇതിന് സമാനമായാണ് ഇപ്പോള്‍ രജിസ്ട്രേഷന് ആരംഭിച്ചിട്ടുള്ളത്. https://forms.gle/LvRZgihZevKx6SSZ7 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന എല്ലാവരും രജിസ്ട്രേഷന് നടത്തണം.
സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. സ്വന്തം കാലില്‍ നില്‍ക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീരുമാനിച്ചത് നടത്തിയെടുത്ത ചരിത്രമാണ് ഇന്ത്യയുടേത്. ലക്ഷക്കണക്കിന് രാജ്യസ്നേഹികളുടെ ത്യാഗത്തിന്റെ ഫലമാണ് സ്വാതന്ത്ര്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് എമിറേറ്റ്സ്, ഇത്തിഹാദ്, എയര്‍ അറേബ്യ, ഫ്ലൈ ദുബായ് എന്നിവലുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ മൂന്നു ദിവസമായി മുടങ്ങിയിരിക്കുകയാണ്. തികച്ചും അപ്രതീക്ഷിതമായാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം യു.എ.ഇ വിമാന കമ്പനികളുടെ ചാര്‍േട്ടഡ് സര്‍വീസിന് അനുമതി തടഞ്ഞത്.
യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ ഇന്ത്യയിലെ യുഎഇ എംബസിയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങണമെന്ന് നിര്‍ദേശം. എയര്‍ ഇന്ത്യയാണ് ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്. യുഎഇയുടെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെയും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന് അഫയേഴ്സിന്റെയും അനുമതിയ്ക്ക് പുറമെയാണിത്.
ബന്ധപ്പെട്ട വിമാന കമ്പനികള്‍ നേരിട്ട് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് ഇനി അനുമതി വാങ്ങേണ്ടത്. നിലവില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ നടത്തുന്ന സംഘടനകളും കമ്പനികളും മറ്റുമായിരുന്നു അപേക്ഷ നല്‍കേണ്ടിയിരുന്നത്. ബന്ധപ്പെട്ട എയര്‍ ട്രാന്‍സ്പോര്‍ട് ഓപ്പറേറ്റര്‍ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കേന്ദ്രസര്‍ക്കാരുമായും അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ അധികൃതരുമായും വിമാന കമ്പനി തന്നെ ബന്ധപ്പെടണം.