ഇന്ത്യയില്‍ നിന്നുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വന്ദേഭാരത് മിഷന്റെ മറവില്‍ ഇന്ത്യ സാധാരണ സര്‍വീസ് നടത്തുവെന്നാണ് അമേരിക്ക പറയുന്നത്. വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടം ദൗത്യം പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ അനുവദിക്കേണ്ട എന്ന നിലപാട് അമേരിക്ക സ്വീകരിച്ചത്.
കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് ഗള്‍ഫില്‍ കുടുങ്ങിയവരെ തിരികെ കൊണ്ടുവരാന്‍ ഇന്ത്യ മൂന്ന് യുദ്ധക്കപ്പലുകള്‍ തയ്യാറാക്കിയതായി സൂചന. രാജ്യത്തെ ഏറ്റവും വലിയ യുദ്ധകപ്പലുകളിലൊന്നായ ഐ.എന്‍.എസ് ജലാശ്വക്കൊപ്പം രണ്ട് ലാന്‍ഡിംഗ് ഷിപ്പ് ടാങ്കുകളും ഗള്‍ഫിലേക്ക് അയക്കാനാണ് സാധ്യത.
ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. വിദ്യാഭ്യാസ, പുസ്തക വിപണന സ്ഥാപനങ്ങള്‍ തുറക്കാം. ഇലക്ട്രിക് ഫാനുകള്‍ വില്‍ക്കുന്ന കടകള്‍ക്കും ഇളവ് നല്‍കും. നഗരങ്ങളിലെ ഭക്ഷ്യസംസ്കരണ ശാലകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം.
മാര്‍ച്ച് 25 മുതല്‍ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കാന്‍ റെയില്‍വേ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 31 വരെ യാത്രാ ട്രെയിനുകളുടെ സര്‍വീസ് റദ്ദാക്കിയത്. എക്സ്പ്രസ്, മെയില്‍ വിഭാഗങ്ങളില്‍ വരുന്ന ദീര്‍ഘദൂര ട്രെയിനുകളും ഇന്റര്‍സിറ്റി ട്രെയിനുകളും പാസഞ്ചര്‍ ട്രെയിനുകളും മാര്‍ച്ച് 31 വരെ ഓടില്ല. അതേസമയം, ചരക്ക് തീവണ്ടികള്‍ സര്‍വീസ് നടത്തും.
ഇന്ത്യയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം അഞ്ച് ആയി. അതേസമയം ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 324 ആയി. ദേശീയ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 41 പേര് വിദേശികളാണ്. കഴിഞ്ഞ 10 ദിവസങ്ങള്‍ക്കിടെ വന്‍ വര്‍ധനയാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്.
കോവിഡ് സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരെ അഞ്ചാം ദിവസവും 14ാം ദിവസവും പരിശോധനയ്ക്കു വിധേയരാക്കണമെന്നു പുതിയ നിര്‍ദേശത്തില്‍ പറയുന്നു. കഴിഞ്ഞ രണ്ട് ആഴ്ച വിദേശത്ത് യാത്ര ചെയ്ത് തിരികെയെത്തിയവര്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും നിര്‍ബന്ധമായും 14 ദിവസത്തെ ഹോം ക്വാറന്റീനില്‍ കഴിയണമെന്ന് നിര്‍ദേശങ്ങളില്‍ പറയുന്നു. ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ പരിശോധനയ്ക്ക് വിധേയമാക്കൂ. ഇവരുടെ കുടുംബാംഗങ്ങളും ക്വാറന്റീനില്‍ കഴിയണം.
കോവിഡ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഏപ്രില്‍ 30 വരെ നിര്‍ത്തിവെച്ചു. മാര്‍ച്ച് 9 മുതല്‍ ഏപ്രില്‍ 30 വരെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കാനും യാത്രാ തീയതി മാറ്റി ബുക്ക് ചെയ്യാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. സാഹചര്യങ്ങള്‍ മാറുന്ന പക്ഷം പുതിയ തീരുമാനം അറിയിക്കുമെന്നും കമ്പനി അറിയിച്ചു.
168 ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ താല്‍ക്കാലികമായി റദ്ദാക്കി. മാര്‍ച്ച് 20 മുതല്‍ മാര്‍ച്ച് 31 വരെയാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്രെയിനുകളില്‍ യാത്രക്കാര്‍ കുറവായ സാഹചര്യത്തിലാണ് തീരുമാനം. ടിക്കറ്റ് ബുക്ക് ചെയ്തവരെ വ്യക്തിപരമായി അറിയിക്കുമെന്ന് റെയില്‍വെ അറിയിച്ചു.
രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ഉന്നതതല അവലോകന യോഗം ചേര്‍ന്നിരുന്നു. രാജ്യത്ത് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ നിരീക്ഷണ സംവിധാനം കൂട്ടാന്‍ തീരുമാനമായിട്ടുണ്ട്.
കൊവിഡ് 19 വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി ഗോഎയര്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ നിര്‍ത്തി. മാര്‍ച്ച് 17 മുതല്‍ ഏപ്രില്‍ 15 വരെയാണ് സര്‍വ്വീസുകള്‍ നിര്‍ത്തിവക്കുന്നത്. അതേസമയം കൊവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി അഫ്ഗാനിസ്ഥാന്, ഫിലിപ്പീന്‍സ്, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി മാര്‍ച്ച് 31വരെ ഇന്ത്യ വിലക്കേര്‍പ്പെടുത്തി.