ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപകമാകുന്നതിനെ തുടര്‍ന്ന് രാജ്യത്തെ എല്ലാ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകളും ഈ മാസം 31 വരെ റദ്ദാക്കി. മുന്‍പ് മാര്‍ച്ച് 25 മുതല്‍ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കാന്‍ റെയില്‍വേ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 31 വരെ യാത്രാ ട്രെയിനുകളുടെ സര്‍വീസ് റദ്ദാക്കിയത്. എക്സ്പ്രസ്, മെയില്‍ വിഭാഗങ്ങളില്‍ വരുന്ന ദീര്‍ഘദൂര ട്രെയിനുകളും ഇന്റര്‍സിറ്റി ട്രെയിനുകളും പാസഞ്ചര്‍ ട്രെയിനുകളും മാര്‍ച്ച് 31 വരെ ഓടില്ല. അതേസമയം, ചരക്ക് തീവണ്ടികള്‍ സര്‍വീസ് നടത്തും.
കൊവിഡ് 19 തടയുന്ന നടപടികളുടെ ഭാഗമായാണ് ട്രെയിന്‍ സര്‍വീസ് നിര്ത്തിവയ്ക്കുന്നതെന്നാണ് റെയില്‍വേ ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ എപി സിംഗ് പുറത്തിറിക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. ഞായര്‍ രാവിലെ നാലു മണി വരെ യാത്ര തുടങ്ങിയ ട്രെയിനുകള്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ അനുമതിയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.