നോട്ട് അസാധുവാക്കിയതിനുശേഷം സഹകരണ ബാങ്കുകള്‍ കള്ളപ്പണ നിക്ഷേപം നടത്തിയെന്നു തെളിയിക്കുന്ന ഒരു രേഖയും ആര്‍ബിഐയുടെ പക്കലില്ലെന്നു വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
നികുതി പിരിവില്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായില്ല. തുടര്‍ന്നാണ് ഏപ്രില്‍ ഒന്നില്‍ നിന്നു ജൂലൈ ഒന്നിലേക്കു ജി.എസ്.ടി പ്രാബല്യത്തില്‍ വരുന്നതു മാറ്റിയത്. ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിനുശേഷം ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയാണ് ഇക്കാര്യം അറിയിച്ചത്.
7.6 ശതമാനം വളര്‍ച്ചയായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത്. ഒക്ടോബറില്‍ പുറത്തിറക്കിയ ലോക സാമ്പത്തികാവലോകനം പുതുക്കിയാണ് പുതിയ നിരീക്ഷണം ഐ.എം.എഫ്. നടത്തിയിരിക്കുന്നത്.
ഒരാഴ്ച പിന്‍വലിക്കാവുന്ന തുകയില്‍ മാറ്റം വരുത്തിയിട്ടില്ല. 24,000 രൂപയാണ് ആഴ്ചയില്‍ പിന്‍വലിക്കാന്‍ സാധിക്കുന്നത്. കറന്റ് അക്കൗണ്ടില്‍നിന്ന് ഒരാഴ്ച പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ പിന്‍വലിക്കാവുന്ന തുക 50,000 രൂപയായിരുന്നു.
തലയോട്ടി വളര്‍ന്നിട്ടില്ലാത്ത ഭ്രൂണം നശിപ്പിക്കാന്‍ അനുവദിക്കണമെന്നും ഇത് തന്റെ ജീവന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് 6 മാസം ഗര്‍ഭിണിയായ യുവതി കോടതിയെ സമീപിച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു യുവതിയുടെ ചികിത്സ.
ഇന്ത്യയിലെ മൊത്തം സമ്പത്തിന്റെ 58 ശതമാനവും ഒരു ശതമാനം മാത്രം വരുന്ന അതിസമ്പന്നരുടെ പക്കലാണ്. ഇന്ത്യയില്‍ മൊത്തം 84 ശതകോടിശ്വരന്‍മാരുണ്ടെന്നാണ് കണക്ക്. ഏകദേശം 20248 കോടി ഡോളറിന്റെ സമ്പത്ത് ഇവരുടെ കയ്യിലുണ്ട്.
ഡിജിറ്റല്‍ ഇടപാട് വര്‍ധിപ്പിക്കുന്നതുകൂടി ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഇതേക്കുറിച്ച് ആലോചിക്കുന്നത്. നിലവില്‍ പ്രതിമാസം അഞ്ച് ഇടപാടുകളാണ് സൗജന്യമായുള്ളത്.
ഒരാള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് നല്‍കേണ്ടത്. കീടനാശിനി കമ്പനികളില്‍നിന്ന് സര്‍ക്കാരിന് നഷ്ടപരിഹാരം ഈടാക്കാം. തുക കമ്പനി നല്‍കിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി അറിയിച്ചു. ഇരകള്‍ക്ക് ആജീവനാന്ത ആരോഗ്യ പരിരക്ഷയും ഡോക്ടര്‍മാരുടെ സേവനവും നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഇക്കാര്യത്തില്‍ കമ്പനികള്‍ക്ക് കോടതി നോട്ടീസ് അയച്ചു.
സ്റ്റേഷനും ട്രെയിനുമൊക്കെ ഓരോ കമ്പനിയുടെ പേരിനൊപ്പം അറിയപ്പെടാന്‍ പോകുകയാണ്. ട്രെയിനുകളും സ്റ്റേഷനുകളും ബ്രാന്‍ഡ് ചെയ്ത് വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതി ഇന്ത്യന്‍ റെയില്‍വേ ആവിഷ്കരിച്ചതായി റിപ്പോര്‍ട്ട്. നിലവില്‍ ബോഗികളില്‍ പരസ്യം പതിക്കുന്നത് വ്യാപകമാണ്. ഒരുപടി കൂടി കടന്നാണ് ഈ നീക്കം.
ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന. ബാങ്കിങ് കാഷ് ട്രാന്സാക്ഷന് ടാക്സ് എന്നാണ് നികുതിയുടെ പേര്. കഴിയുന്നതും നോട്ടുകളുടെ പ്രചാരം കുറയ്ക്കാനും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായാണിത്.