Currency

ഇന്ത്യയുടെ സമ്പത്തിക വളര്‍ച്ചാനിരക്ക് 6.6 ശതമാനമായി കുറയുമെന്ന് ഐ.എം.എഫ്

സ്വന്തം ലേഖകന്‍Tuesday, January 17, 2017 9:56 am

7.6 ശതമാനം വളര്‍ച്ചയായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത്. ഒക്ടോബറില്‍ പുറത്തിറക്കിയ ലോക സാമ്പത്തികാവലോകനം പുതുക്കിയാണ് പുതിയ നിരീക്ഷണം ഐ.എം.എഫ്. നടത്തിയിരിക്കുന്നത്.

ന്യൂഡല്‍ഹി: ഇന്ത്യയുടെ സമ്പത്തിക വളര്‍ച്ചനിരക്ക് 201617 സാമ്പത്തിക വര്‍ഷത്തില്‍ 6.6 ശതമാനം മാത്രമായിരിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്). 7.6 ശതമാനം വളര്‍ച്ചയായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത്. ഒക്ടോബറില്‍ പുറത്തിറക്കിയ ലോക സാമ്പത്തികാവലോകനം പുതുക്കിയാണ് പുതിയ നിരീക്ഷണം ഐ.എം.എഫ്. നടത്തിയിരിക്കുന്നത്. 500, 1000 നോട്ടുകള്‍ അസാധുവാക്കിയതാണ് വളര്‍ച്ചനിരക്ക് കുറയാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥ എന്ന പദവി ഇതോടെ ചൈനയ്ക്ക് സ്വന്തമാകും. ചൈനയുടെ വളര്‍ച്ചനിരക്ക് 6.5 ശതമാനത്തില്‍ നിന്ന് 6.7 ശതമാനമായി ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2017-18 സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുമെന്ന് റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു. എന്നാല്‍, ലക്ഷ്യമിട്ട വളര്‍ച്ചനിരക്ക് കൈവരിക്കാനാകില്ല. 7.6 ശതമാനം ലക്ഷ്യമിട്ടിരുന്നയിടത്ത് 7.2 ശതമാനം മാത്രമായിരിക്കും ഇക്കാലയളവില്‍ വളര്‍ച്ചനിരക്കെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x