റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി എത്തുന്ന അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ജനുവരി 25ന് കൂടിക്കാഴ്ച നടത്തും.
എഞ്ചിന് തകരാറിനെ തുടര്‍ന്ന് മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകേണ്ടിയിരുന്ന 6ഇ248 ഇന്റിഗോ എയര്‍ലൈന്‍ വിമാനം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി.
സുഖസമൃദ്ധമായ വാർധക്യജീവിതത്തോടൊപ്പം സുരക്ഷിതവും വൃത്തിയുള്ളതുമായ അന്തരീക്ഷവും പ്രദാനം ചെയ്യുന്ന ഇവിടെ ആരോഗ്യപരിപാലനത്തിനും മറ്റും പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ജോഗിംഗ് ട്രാക്കും പ്രത്യേക പാർക്കിങ്ങും ഒരുമിച്ചിരുന്നു ആഹാരം കഴിക്കാനുള്ള സൗകര്യവുമെല്ലാം ദ് പാരഡൈസിന്റെ പ്രത്യേകതയാണ്. വാർദ്ധക്യത്തിലെ ഒറ്റപ്പെടലിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗം കൂടിയാകും ഇവിടത്തെ വാസം.
നോട്ടു നിരോധനത്തെ തുടർന്നുള്ള പ്രശ്നങ്ങൾ പരിഹരിക്കുക, കിട്ടാക്കടം തിരിച്ചു പിടിക്കാൻ നടപടികൾ കൈക്കൊള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
ആറു മാസത്തേക്ക് താത്ക്കാലികമായാണ് ക്യാബിന് ക്രൂ അംഗങ്ങളെ ഗ്രൗണ്ട് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. ഭാരം കുറയ്ക്കാന്‍ ഇവര്‍ക്ക് എയര്‍ ഇന്ത്യ സമയ പരിധി നല്‍കിയിട്ടുണ്ട്. ഈ സമയത്തിനുള്ളില്‍ ഭാരം കുറച്ചില്ലെങ്കില്‍ ഇവരെ ഗ്രൗണ്ട്ഡ്യൂട്ടിയില്‍ സ്ഥിരപ്പെടുത്തും.
പാന്‍ കാര്‍ഡില്ലാത്തവര്‍ക്ക് ഇനി 30,000 രൂപയില്‍ കൂടുതല്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ കഴിയില്ല. നിലവിലുണ്ടായിരുന്ന 50,000 എന്ന തുകയില്‍നിന്ന് പരിധി 30,000 രൂപയാക്കി ഉടനെ കുറച്ചേക്കും. ബജറ്റില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും.
ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ച് മൊബൈല്‍ ആപ്പ് ഇല്ലാത്തവര്‍ക്ക് പോലും പണം അയയ്ക്കാന്‍ കഴിയുന്ന തരത്തിലേക്കാണ് ആപ്പിന്റെ പുതിയ പതിപ്പ് സജ്ജീകരിക്കപ്പെടാനൊരുങ്ങുന്നതെന്ന് യൂനീക് ഐഡറ്റിഫിക്കേഷന്‍ അതോറിട്ടി അറിയിച്ചു.
ഇന്ത്യയുടെ കയറ്റുമതി വരുമാനം ഡിസംബറില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 5.72% ഉയര്‍ന്ന് 2390 കോടി ഡോളറായി. ഇറക്കുമതി 0.46% വര്‍ധനയോടെ 3425 കോടി ഡോളറാണ്.
2200 കോടി ഡോളര്‍ (ഏകദേശം ഒന്നര ലക്ഷം കോടി രൂപ) വില വരുന്ന 205 ബോയിങ് വിമാനങ്ങള്‍ക്കാണ് സ്പൈസ് ജെറ്റ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ 55 വിമാനത്തിനുള്ള ഓര്‍ഡര്‍ നേരത്തേ നല്‍കിയിട്ടുണ്ട്.
ഇന്ത്യയില്‍ എവിടെ മലേറിയ രോഗം കൂടുതലുണ്ടോ അവിടെ കന്നുകാലിത്തൊഴുത്തുകളുടെ എണ്ണവും വളരെ കൂടുതലാണ് – ലോകാരോഗ്യസംഘടന പറയുന്നു