20 അക്കൗണ്ടുകളിലായി 60 കോടിയുടെ വ്യാജ നിക്ഷേപമാണ് കണ്ടെത്തിയിരിക്കുന്നത്. നോയിഡ സെക്ടര്‍ 51 ലെ ബാങ്കിലാണ് തിരിമറി. രാജ്യമൊട്ടാകെ ബ്രാഞ്ചുകളുള്ള ആക്സിസ് ബാങ്കില്‍ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്.
ഹരിദ്വാര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ലളിത് നരേന് മിസ്രയാണ് പിഴ വിധിച്ചത്. മറ്റ് കമ്പനികള്‍ നിര്‍മ്മിച്ച ഉല്പന്നങ്ങള് സ്വന്തം ലേബലില്‍ വിറ്റതും അവയുടെ പരസ്യം നല്‍കിയതുമാണ് പിഴയ്ക്ക് കാരണമായത്.
ദേശീയ സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയിലുള്ള എല്ലാ ബാറുകളും ബിവറേജസ് ഔട്ട്ലറ്റുകളും പൂട്ടാനാണ് ഉത്തരവ്. 2017 ഏപ്രില്‍ ഒന്നുമുതല്‍ ഉത്തരവ് നടപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. നിലവില്‍ ലൈസന്‍സുള്ളവയ്ക്ക് മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാം. പാതയോരങ്ങളിലെ മദ്യശാലകളുടെ പരസ്യങ്ങളും മാറ്റണം.
ബാറുകളില്‍നിന്ന് ബിയര്‍ പാഴ്സലായി നല്‍കരുതെന്ന് സുപ്രീം കോടതി. ഇതുസംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. പാഴ്സല്‍ വേണ്ടവര്‍ ഔട്ട്ലെറ്റില് പോയി വാങ്ങിയാല്‍ പോരേ എന്നും ബാറുകളില്‍ പോകുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.
വേതനം ചെക്ക് വഴിയോ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്കുന്നതോ നിര്‍ബന്ധമാക്കി പണമായി കൈയില്‍ നല്‍കുന്നത് പൂര്‍ണമായും നിര്‍ത്തലാക്കാനാണ് തീരുമാനം. 1936ലെ വേതന നിയമത്തില്‍ ഭേദഗതി വരുത്തി പുതിയ നീക്കത്തിനു നിയമ സാധുതയുണ്ടാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ജമ്മു കശ്മീരില്‍ പ്രക്ഷോഭകാരികള്‍ക്ക് നേരെ വിവേചന രഹിതമായി പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് മനസിരുത്തി ആലോചിക്കണമെന്ന് സുപ്രീം കോടതി.
കള്ളപ്പണം തടയുക എന്ന കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തീകരണത്തിന് വേണ്ടിയാണ് സി.ഐ.എസ്.എഫ് രാജ്യത്തെ വിമാനത്താവളങ്ങളില്ലൊം ശക്തമായ പരിശോധന നടത്തിയത്. സി.ഐ.എസ്.എഫിന്റെ നിര്‍ദേശ പ്രകാരം വിവിധ ഏജന്‍സികളായിരുന്നു വിമാനത്താവളങ്ങളില്‍ പരിശോധന നടത്തിയത്.
സ്ഥാനാര്‍ഥികള്‍ ഒരേസമയം രണ്ട് സീറ്റുകളില്‍ മത്സരിക്കുന്നത് തടയുന്നവിധത്തില്‍ നിയമഭേദഗതി കൊണ്ടുവരാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിയമമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തു.
നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കുമ്പോള്‍ 14 ലക്ഷം കോടിയുടെ 1000, 500 നോട്ടുകള്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നതായാണ് കണക്ക്. ഡിസംബര്‍ 10 വരെയുള്ള കണക്കുകള്‍ പ്രകാരം 12.44 ലക്ഷം കോടി രൂപ തിരികെ എത്തിയതായി റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്.ഗാന്ധി അറിയിച്ചു.
നവംബര്‍ എട്ട് മുതല്‍ ഡിസംബര്‍ 31 വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദേശം നല്കി.നോട്ട് അസാധുവാക്കിയതിന് ശേഷം ബാങ്കുകളിലെത്തിയ ഇടപാടുകാരെ തിരിച്ചറിയാനാണ് ആര്‍ബിഐ ഇത്തരമൊരു നിര്‍ദേശം ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്നത്.