Currency

വിമാനത്താവളങ്ങളില്‍ പിടിച്ചെടുത്തത് 70 കോടി രൂപയും 170 കിലോ സ്വര്‍ണവും

സ്വന്തം ലേഖകന്‍Wednesday, December 14, 2016 5:44 pm

മുംബൈ: നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തിന്റെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് സി.ഐ.എസ്.എഫ് പിടിച്ചെടുത്തത് 70 കോടി രൂപയും 170 കിലോഗ്രാം സ്വര്‍ണവും. വിമാനത്താവളത്തിലെ യാത്രക്കാരില്‍ നിന്ന് പിടിച്ചെടുത്ത നോട്ടുകളില്‍ ഭൂരിഭാഗവും പുതിയ നോട്ടുകളാണെന്നും സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ ഒ.പി സിങ് അറിയിച്ചു.

കള്ളപ്പണം തടയുക എന്ന കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തീകരണത്തിന് വേണ്ടിയാണ് സി.ഐ.എസ്.എഫ് രാജ്യത്തെ വിമാനത്താവളങ്ങളില്ലൊം ശക്തമായ പരിശോധന നടത്തിയത്. സി.ഐ.എസ്.എഫിന്റെ നിര്‍ദേശ പ്രകാരം വിവിധ ഏജന്‍സികളായിരുന്നു വിമാനത്താവളങ്ങളില്‍ പരിശോധന നടത്തിയത്. ഇത് വരും ദിവസങ്ങളിലും തുടരുമെന്നും അദ്ദേഹം അറിയിച്ചു. നോട്ട് നിരോധന നിയമം വന്ന നവംബര്‍ 8 ന് ശേഷമുള്ള കണക്കാണ് സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x