കള്ളപ്പണം സൂക്ഷിക്കുന്നവരുടെ വിവരങ്ങള്‍ ഇമെയില്‍ വഴി അറിയിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. blackmoneyinfo@incometax.gov.in എന്ന മെയില്‍ ഐഡിയിലേക്ക് ഇന്ന് മുതല്‍ വിവരങ്ങള്‍ നല്കിത്തുടങ്ങാം.
പെട്രോള്‍ ലീറ്ററിന് 2.21 രൂപയും ഡീസല്‍ ലീറ്ററിന് 1.79 രൂപയും വര്‍ധിപ്പിച്ചത്. പുതുക്കിയ വില അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. വില വര്‍ധിപ്പിച്ചതോടെ പെട്രോള്‍ ലിറ്ററിന് കേരളത്തില്‍ 70 രൂപ കവിയും.
ആദായ നികുതിയില്‍ നിന്ന് ഇത് ഒഴിവാക്കിയിട്ടുണ്ടെന്ന് ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആധിയയ അറിയിച്ചു. 20000 രൂപയ്ക്ക് താഴെയുള്ള സംഭാവനകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനാണ് അനുമതി. ഈ തുകകളുടെ സ്രോതസ്സ് കാണിക്കേണ്ടതില്ല.
നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്നും ചര്‍ച്ചയ്ക്ക് സാധ്യതയില്ല. ആദ്യം അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി ചര്‍ച്ച ചെയ്യണം എന്ന നിലപാടിലാണ് ഭരണപക്ഷം.
ജഡ്ജിമാരുടെ ശമ്പളം നിശ്ചയിക്കുന്നതിനുള്ള പ്രത്യേക കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ സര്‍ക്കാരിന് കൈമാറിയത്. റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെല്ലാം തന്നെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്.
പഞ്ചാബില്‍ അടുത്തവര്‍ഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുതലാണ് ഇത് നടപ്പാക്കുക. ഇതാദ്യമായാണ് സോഷ്യല്‍ മീഡിയയുടെ അക്കൗണ്ടും ഉള്‍പ്പെടുത്തുന്നതെന്ന് നസീം സെയ്ദി പറയുന്നു.
അസാധുവാക്കിയതിനു പകരമായി 50% പുതിയ നോട്ടുകള്‍ സമ്പദ്വ്യവസ്ഥയിലെത്തിയതായും ശക്തികാന്ത ദാസ് അറിയിച്ചു. റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന പുതിയ നോട്ടുകള്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളുള്ളതാണെന്നും ഇവയുടെ വ്യാജനോട്ടുകള്‍ പുറത്തിറങ്ങാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.
അന്നപൂര്‍ണ രസോയി യോജന എന്ന പേരിലാണ് രാജസ്ഥാനില്‍ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ആദ്യ സംരംഭം വ്യാഴാഴ്ച ജയ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ ഉദ്ഘാടനം ചെയ്തു. പ്രദേശിക ഭരണ സംവിധാനങ്ങള്‍ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.
ഡിജിറ്റല്‍ പണമിടപാടു നടത്തുന്നവരെ ഉള്‍പ്പെടുത്തി നറുക്കെടുപ്പിലൂടെ പാരിതോഷികം നല്‍കുന്നതാണ് പദ്ധതി.ക്രിസ്മസും മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ ജന്മദിനവുമായ ഡിസംബര്‍ 25 മുതല്‍ അംബേദ്കര്‍ ജന്മദിനമായ ഏപ്രില്‍ 14 വരെയുള്ള കാലയളവിലേക്കാണ് ലോട്ടറി.
നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിന് സഹകരണ ബാങ്കുകള്‍ക്ക് ഇളവ് നല്‍കുമെന്ന സൂചനയുമായി കേന്ദ്ര സര്‍ക്കാര്‍. ബാങ്ക് നിക്ഷേങ്ങളിലെ 80 ശതമാനവും പുതിയ നോട്ടുകളില്‍ ആയതിനുശേഷമാകും ഇളവ് ലഭ്യമാകുക.