
ന്യൂഡല്‍ഹി: സ്ഥാനാര്‍ഥികള്‍ രണ്ട് സീറ്റില്‍ മത്സരിക്കുന്നതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. സ്ഥാനാര്‍ഥികള്‍ ഒരേസമയം രണ്ട് സീറ്റുകളില്‍ മത്സരിക്കുന്നത് തടയുന്നവിധത്തില്‍ നിയമഭേദഗതി കൊണ്ടുവരാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിയമമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തു.
ഒരുസ്ഥാനാര്‍ഥി രണ്ടുസീറ്റുകളില്‍ നിന്ന് മത്സരിച്ച് രണ്ടിലും ജയിക്കുകയാണെങ്കില്‍ അതിലൊന്ന് ഉപേക്ഷിക്കേണ്ടിവരും. ഈ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് സാമ്പത്തികമായും മറ്റും വലിയ ചെലവുവരുത്തുന്നതാണ്. മാത്രമല്ല, ആ മണ്ഡലത്തിലെ ജനങ്ങളോട് കാണിക്കുന്ന അനീതിയാകുമെന്നും ശുപാര്‍ശയില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.