ഡിജിറ്റല്‍ പണമിടപാടു രംഗത്തെ സ്വകാര്യ കമ്പനികളും ബാങ്കുകളും പ്രത്യേക സുരക്ഷാ പരിശോധന നടത്തി സൈബര്‍ ആക്രമണസാധ്യത തടയാന്‍ നടപടി സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു.
ദേശീയ സംസ്ഥാന പാതയുടെ സമീപത്തുള്ള ബിവറേജ് കോര്‍പ്പറേഷന്റെ 134 മദ്യശാലകളാണ് സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അടച്ചു പൂട്ടുന്നത്.
ഡിജിറ്റല്‍ പണമിടപാട് നടത്തുന്നവരില്‍നിന്ന് നറുക്കിട്ട് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സമ്മാനം നല്കുന്ന പദ്ധതിയാണ് പരിഗണിക്കുന്നത്.
സെന്‍ട്രല്‍ സൂ അതോറിറ്റി ഓഫ് ഇന്ത്യയാണ് മൃഗങ്ങളെ സര്‍ക്കസുകളില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിരോധനമേര്‍പ്പെടുത്തിയത്.
സാധാരണ സര്വിസിനേക്കാള് നിരക്ക് കൂടുമെന്ന് നിര്‍മാണം പൂര്‍ത്തിയായ ഹംസഫര്‍ കോച്ചുകള്‍ പരിശോധിക്കാനെത്തിയ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. തിരക്കിനനുസരിച്ച് നിരക്ക് എന്നതാണ് ട്രെയിനിലെ ടിക്കറ്റ് നിരക്ക്.
ജിഎസ്ടിയില്‍ ഒന്നരക്കോടിക്ക് താഴെ വരുമാനമുള്ളവരുടെ നികുതി, സേവന നികുതി എന്നിവ പിരിക്കുന്നത് സംബന്ധിച്ചാണ് കേന്ദ്രവും സംസ്ഥാനവും തമ്മില്‍ പ്രധാനമായും തര്‍ക്കമുള്ളത്.
വെള്ളിയാഴ്ച രാത്രി വെല്ലൂരില്‍ റെയ്ഡിനിടെ ഒരു വാനില്‍നിന്ന് 24 കോടി രൂപയാണ് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്. നോട്ട് അസാധുവാക്കിയതിനുശേഷം ഒരാളുടെ കൈയില്‍നിന്ന് ആദായ നികുതി വകുപ്പ് പിടിച്ചെടുക്കുന്ന ഏറ്റവും വലിയ തുകയാണിത്.
ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്കുകള്‍ മാറ്റി നിശ്ചയിച്ചേക്കും. കറന്‍സി റദ്ദാക്കലിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. എക്സൈസിനും കസ്റ്റംസിനുമായുള്ള കേന്ദ്ര ബോര്‍ഡിന്റെ (സിബിഇസി) ചെയര്മാന് നജീബ് ഷായാണ് ഇതു സൂചിപ്പിച്ചത്.
രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ നടന്ന റെയ്ഡില്‍ നിന്നായി 1.6 കോടിയുടെ പുതിയ 2000 രൂപ നോട്ടും 91 ലക്ഷത്തിന്റെ അസാധുനോട്ടുകളും പിടികൂടി. മുംബൈ, സൂറത്ത്, ജയ്പൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് പണം പിടിച്ചത്.
ട്രൈബ്യൂണല്‍ തീരുമാനം ചോദ്യം ചെയ്യാന്‍ സുപ്രീംകോടതിക്ക് അധികാരമില്ലെന്ന കേന്ദ്ര സര്‍ക്കാറിന്റെ വാദം തള്ളി മൂന്നംഗ ബെഞ്ചിന്റെ വിധി. കാവേരി നദീജല തര്‍ക്ക പരിഹാര ട്രൈബ്യൂണലിന്റെ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച തമിഴ്നാടിന്റെയും കര്‍ണാടകയുടെയും നടപടി സുപ്രീംകോടതി ശരിവെച്ചു.